Crime News: വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പ്രതി പിടിയിൽ

Wayanad Crime News: മുട്ടിൽ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടിൽ എം. സുബൈറിനെയാണ് പോലീസ് പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : May 5, 2024, 08:49 PM IST
  • കൽപ്പറ്റ ഇൻസ്‌പെക്ടർ എസ്എച്ച്ഒ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്
  • സ്ത്രീയെ ഫോണിൽ വിളിച്ചു ശല്യം ചെയ്ത ഇയാളുടെ ഫോൺ നമ്പർ ബ്ലോക്ക്‌ ചെയ്തതിലുള്ള വിരോധത്തിലായിരുന്നു അക്രമം
Crime News: വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പ്രതി പിടിയിൽ

വയനാട്: വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. മുട്ടിൽ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടിൽ എം. സുബൈറിനെയാണ് പോലീസ് പിടികൂടിയത്. കൽപ്പറ്റ ഇൻസ്‌പെക്ടർ എസ്എച്ച്ഒ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഞായറാഴ്ച വൈകിട്ടോടെയാണ് കേസിനാസ്പദമായ സംഭവം. സ്ത്രീയെ ഫോണിൽ വിളിച്ചു ശല്യം ചെയ്ത ഇയാളുടെ ഫോൺ നമ്പർ ബ്ലോക്ക്‌ ചെയ്തതിലുള്ള വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

ALSO READ: നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞത് അമ്മ; യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സംശയം

ഉത്സവപ്പറമ്പിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി

വയനാട്: മുട്ടിലിൽ ഉത്സവപ്പറമ്പിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. കൽപ്പറ്റ പോലീസാണ് പ്രതിയെ പിടികൂടിയത്. പുളിയാർമല കോളനിയിലെ എം.വി മഹേഷിനെയാണ് ഇൻസ്‌പെക്ടർ എസ്എച്ച്ഒ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

നൈറ്റ് പട്രോളിംഗിനിടെ സംശയസ്‌പദമായ സാഹചര്യത്തിൽ ബൈക്കുമായി കണ്ട ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മുട്ടിൽ ഉത്സവപറമ്പിൽ നിർത്തിയിട്ട മോട്ടോർ സൈക്കിൾ മോഷ്ടിക്കുകയായിരുന്നെന്ന് മനസ്സിലായത്. KL 12 B 0369 എന്ന നമ്പർ മോട്ടോർ സൈക്കിളാണ് ഇയാൾ മോഷ്ടിക്കാൻ ശ്രമിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News