Chennai: ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിനെ ഗര്‍ഭിണി കൊലപ്പെടുത്തി.
തമിഴ്നാട്ടിലെ ഇറോഡിലാണ് സംഭവം. സംഭവത്തിന് പിന്നാലെ പോലീസിന് മുന്പില് 21കാരിയായ യുവതി കീഴടങ്ങുകയായിരുന്നു. ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി
എന്‍ നന്ദകുമാറും മൈഥിലിയും തമ്മിലുള്ള വിവാഹം എട്ടുമാസം മുന്‍പായിരുന്നു. നന്ദകുമാര്‍ കര്‍ഷകനാണ്. കൊലപാതകം നടക്കുമ്പോള്‍ മൈഥിലി 5 മാസം ഗര്‍ഭിണിയായിരുന്നു. ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതും അതിന്റെ പേരില്‍ ഇപദ്രവിച്ചതുമാണ് പ്രകോപനത്തിന് കാരണമെന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പറയുന്നു.
ജനുവരി 28നാണ് ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തി യുവതി ഭര്‍ത്താവിന് നല്‍കിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനുവരി 31ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി 15നാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നന്ദകുമാര്‍ മരിച്ചത്.
Also read: Crime News: മൂന്നാമത്തേതും പെണ്‍കുഞ്ഞ്, ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയ മാതാപിതാക്കള്‍ പിടിയില്‍
ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത്പോലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെയാണ് മൈഥിലി പോലീസിന് മുന്‍പാകെ കുറ്റസമ്മതം നടത്തുകയും കീഴടങ്ങുകയും ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...