സ്വർണത്തിൽ മുക്കിയ ലുങ്കി, ഫ്ലാസ്കിനുള്ളിൽ സ്വർണ്ണ ലായനി; ഒരേ വിമാനത്തിലെത്തിയ യാത്രക്കാരിൽ നിന്ന് പിടിച്ചത് രണ്ടു കോടിയുടെ സ്വർണം

ലുങ്കിയിൽ നിന്നു സ്വർണം വേർതിരിച്ച് അളവെടുക്കുന്നതിന് കൊച്ചിയിലെ കസ്റ്റംസ് ലബോറട്ടറിയിലേക്ക് അയച്ചു. ഏകദേശം ഒരു കിലോഗ്രാം സ്വർണം ഈ ലുങ്കികളിൽ ഉണ്ടാകുമെന്നാണു കണക്കാക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 19, 2023, 06:40 AM IST
  • ഏകദേശം 1.2 കോടി രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്
  • ഫ്ലാസ്കിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മിശ്രിത രൂപത്തിൽ സ്വർണമുണ്ടായത്
  • ലുങ്കികളുടെ ഭാരം 4.3 കിലോഗ്രാമായിരുന്നു
സ്വർണത്തിൽ മുക്കിയ ലുങ്കി, ഫ്ലാസ്കിനുള്ളിൽ സ്വർണ്ണ ലായനി; ഒരേ വിമാനത്തിലെത്തിയ യാത്രക്കാരിൽ നിന്ന് പിടിച്ചത് രണ്ടു കോടിയുടെ സ്വർണം

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഒരേ വിമാനത്തിലെത്തിയ രണ്ടു യാത്രക്കാരിൽ നിന്നായി രണ്ടു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി കൈതപ്പറമ്പിൽ സുഹൈബിനെ (34) ആണ് കസ്റ്റംസ് എയർ ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. സുഹൈബിന്റെ പക്കൽ നിന്ന് ഫ്ലാസ്കിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മിശ്രിത രൂപത്തിൽ കടത്തിയ 1.959 കിലോ സ്വർണം കണ്ടെത്തിയത്. 

ഏകദേശം 1.2 കോടി രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്. മറ്റൊരു യാത്രക്കാരനായ തിരുവനന്തപുരം കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്സറിന്റെ (28) പക്കൽ നിന്ന് സ്വർണലായനിയിൽ മുക്കിയ ശേഷം മടക്കി ബാഗിനുള്ളിൽ സൂക്ഷിച്ച ലുങ്കികളും പിടികൂടി.  10 ലുങ്കികളാണ് പിടികൂടിയത്. ഈ ലുങ്കികളുടെ ഭാരം 4.3 കിലോഗ്രാമായിരുന്നു.ബാഗേജ് എക്സ്റേ പരിശോധന നടത്തിയപ്പോൾ സംശയം തോന്നിയാണ് സാധനങ്ങൾ കസ്റ്റഡിയിലെടുത്തത്.

ലുങ്കിയിൽ നിന്നു സ്വർണം വേർതിരിച്ച് അളവെടുക്കുന്നതിന് കൊച്ചിയിലെ കസ്റ്റംസ് ലബോറട്ടറിയിലേക്ക് അയച്ചു. ഏകദേശം ഒരു കിലോഗ്രാം സ്വർണം ഈ ലുങ്കികളിൽ ഉണ്ടാകുമെന്നാണു കണക്കാക്കുന്നത്. ഏകദേശം 60 ലക്ഷം രൂപ വില വരും.ദുബായിൽ നിന്ന് ഇന്നലെ പുലർച്ചെ എത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരാണ് ഇരുവരും. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News