തെലങ്കാന: മാതളനാരങ്ങ പരിച്ചതിന് ദളിത് വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമര്‍ദനം. സംഭവം നടന്നത് തെലങ്കാനയിലെ കേസാറാമിലാണ്. പറമ്പിലെ മാതളനാരങ്ങ പറിച്ചതിനാണ് രണ്ട് പേര്‍ ചേര്‍ന്ന് വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദിച്ചത് എന്നാണ് റിപ്പോർട്ട്.
Also Read: പെരുമ്പാവൂരിൽ വീടിനുള്ളിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കുട്ടിയുടെ കൈ രണ്ടും കയര്‍ കൊണ്ട് കെട്ടിയിട്ട ശേഷം ക്രൂരമായി തല്ലിയെന്നാണ് പ്രബല സമുദായാംഗമായ മധുസൂദന്‍ റെഡ്ഡിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി. സംഭവം അറിഞ്ഞ് അത് ചോദിക്കാന്‍ ചെന്ന കുട്ടിയുടെ അമ്മയെയും ഇയാളും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Alsoi Read: ലക്ഷ്മി ദേവിയുടെയും കുബേരൻ്റെയും ദിശയിൽ അബദ്ധത്തിൽ പോലും ഈ വസ്തുക്കൾ വയ്ക്കരുത്!
സംഭവം നടന്നത് ജൂണ്‍ 22 ന് ആണെങ്കിലും സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത് ഇന്നലെയാണ്. ഇതിനിടെ രണ്ട് ദിവസം മുന്‍പ് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ മധുസൂദന്‍ റെഡ്ഡിക്കും മകനുമെതിരെ തെലങ്കാന പൊലീസ് കേസെടുത്തിരുന്നു. മധുസൂദന്‍ റെഡ്ഡി റിട്ടയേർഡ് സ്‌കൂൾ ഹെഡ്മാസ്റ്ററാണ്.
Also Read: നടൻ സിദ്ധീഖിന്റെ മകൻ റാഷിൻ അന്തരിച്ചു
കഴിഞ്ഞ ദിവസം ആന്ധ്രയിലെ ബപട്‌ല ജില്ലയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി. കേസിൽ ഗ്രാമവാസികളായ ദേവരകൊണ്ട വിജയ്, കരംകി മഹേഷ്, ദേവരകൊണ്ട ശ്രീകാന്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
Also Read: തടി കുറയ്ക്കാനും വയർ ഒതുക്കാനും കഞ്ഞിവെള്ളം സൂപ്പറാ...
പ്രതികളായ മൂവരും മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് എസ്പി വകുല്‍ ജിന്‍ഡാല്‍ പറഞ്ഞു. പ്രതികളായ മൂവരേയും പിടികൂടിയത് ചിരാല റൂറല്‍ പോലീസാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ റെയില്‍വേ ട്രാക്കിനു സമീപത്തു വച്ചായിരുന്നു മൂവരും ചേർന്ന് യുവതിയെ പീഡിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.