ഡാര്‍ജിലിംഗ്: ഒരാഴ്ചയോളം പെണ്‍കുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിച്ച സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. ഡല്‍ഹിയില്‍ വച്ച് ക്രൂര പീഡനത്തിന് ഇരയായത് പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്നുള്ള യുവതിയാണ്. പ്രതി പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും ചൂടുപയര്‍ കറി ഒഴിച്ച് പൊള്ളിച്ചിരുന്നതായും പോലീസ് പറഞ്ഞു.
Also Read: ചികിത്സക്കെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സർക്കാർ ഡോക്ടർക്കെതിരെ നടപടിയെടുക്കാതെ അധികൃതർ
ജനുവരി 30 ന് നെബ് സരായ് പോലീസ് സ്റ്റേഷനിലേക്ക് ഒരു സഹായ അഭ്യര്ത്ഥനയെന്നോണം എത്തിയ സന്ദേശമാണ് ക്രൂരമായ പീഡന വിവരം പുറത്തുവരാൻ ഇടയാക്കിയത്. പ്രതിയായ പരാസുമായി 4 മാസം മുന്‍പാണ് യുവതി സൗഹൃദത്തിലായത്. തെക്കന്‍ ഡല്‍ഹിയിലെ നെബ് സരായ് പ്രദേശത്തെ വാടകക്കെട്ടിടത്തില്‍ ഒരു മാസത്തോളമായി പരാസിനൊപ്പമാണ് യുവതി താമസിച്ചിരുന്നത്. ജനുവരി ആദ്യം വീട്ടുജോലിക്കായി ബംഗളുരുവിലേക്ക് പോകാന്‍ പദ്ധതിയിട്ട യുവതി പിന്നീട് പരാസിനെ കാണാന്‍ ഡല്‍ഹിയിലെത്തിയിരുന്നു.
Also Read: പ്രണയദിനത്തിന് മുൻപ് സൂര്യൻ്റെ രാശിമാറ്റം; ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും!
യുവതിക്ക് ഡല്‍ഹിയില്‍ ഒരു ജോലി കണ്ടെത്തി തരാമെന്ന് ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതി ഡല്‍ഹിയില്‍ എത്തിയത്. ഡൽഹിയിലെത്തിയ പെണ്‍കുട്ടിയെ ഇയാൾ ഒരാഴ്ചയോളം ശാരീരിക പീഡനത്തിനും ലൈംഗിക പീഡനത്തിനും വിധേയയാക്കിക്കുകയും. പെണ്‍കുട്ടിയുടെ ദേഹത്ത് ഇയാള്‍ ചൂട് കറി ഒഴിച്ച് പൊള്ളിക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘമാണ് യുവതിയെ രക്ഷപ്പെടുത്തുകയും വൈദ്യസഹായത്തിനായി എയിംസിലേക്ക് മാറ്റുകയും ചെയ്തത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ചതവുകളും പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നുവെന്നും പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy