കഞ്ചാവ് കടത്ത്; ഒരു കുടുംബത്തിലെ സ്ത്രീകൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ!

Cannabis Smuggling: ചാലക്കുടിയില്‍ വൻ കഞ്ചാവ് വേട്ട.  പിടികൂടിയത് ചെറുതൊന്നുമല്ല 75 കിലോ കഞ്ചാവാണ്‌. സംഭവത്തിൽ ഒരു കുടുംബത്തിലെ സ്ത്രീകള്‍ (Women) ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റിലായിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Mar 11, 2022, 08:22 AM IST
  • ചാലക്കുടിയില്‍ വൻ കഞ്ചാവ് വേട്ട
  • ഒരു കുടുംബത്തിലെ സ്ത്രീകൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ
  • കുടുംബസമേതം ആന്ധ്രയിൽ നിന്നും കഞ്ചാവ് കൊണ്ടു വരികയായിരുന്ന സംഘമാണ് എക്‌സൈസിന്റെ കയ്യിൽപെട്ടത്
കഞ്ചാവ് കടത്ത്; ഒരു കുടുംബത്തിലെ സ്ത്രീകൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ!

തൃശൂര്‍: Cannabis Smuggling: ചാലക്കുടിയില്‍ വൻ കഞ്ചാവ് വേട്ട.  പിടികൂടിയത് 75 കിലോ കഞ്ചാവാണ്‌. സംഭവത്തിൽ ഒരു കുടുംബത്തിലെ സ്ത്രീകള്‍ (Women) ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റിലായിട്ടുണ്ട്. 

കുടുംബസമേതം ആന്ധ്രയിൽ നിന്നും കഞ്ചാവ് കൊണ്ടു വരികയായിരുന്ന സംഘമാണ് എക്‌സൈസിന്റെ കയ്യിൽപെട്ടത്. ടാക്‌സി കാര്‍ വിളിച്ചായിരുന്നു കഞ്ചാവ് കടത്ത്. 

Also Read: Child Murder : ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവം : പ്രതി ബിനോയി ഡിക്രൂസ് അതിക്രൂരനായ കൊലപാതകിയെന്ന് പൊലീസ്

മണ്ണാര്‍ക്കാട് സ്വദേശി ഇസ്മയില്‍, മൈസൂര്‍ സ്വദേശി മുനീര്‍, ഭാര്യ ശ്വേത, ശ്വേതയുടെ സഹോദരി ശാരദ എന്നിവരാണ് തൃശൂരിലെ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നും കൊച്ചി വിമാനത്താവളം എന്നു പറഞ്ഞായിരുന്നു ഇവർ ടാക്സി കാർ ഓട്ടത്തിന് പിടിച്ചത്.  

എന്നാൽ ഇവരിൽ യാതൊരു സംശവും തോന്നിയില്ലെന്നാണ് ടാക്സി ഡ്രൈവര്‍ പറയുന്നത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇവർ ദേശീയപാതയില്‍ അര്‍ധരാത്രി മുതല്‍ കാത്തുനിൽക്കുകയായിരുന്നു. പുലര്‍ച്ചെ 1:30 ഓടെ ചാലക്കുടി മുന്‍സിപ്പല്‍ ജംഗ്ഷനിലെത്തിയ കാര്‍ അധികൃതര്‍ തടയുകയായിരുന്നു. 

Also Read: Kerala Budget 2022: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ഇന്ന് 

ഇവരെ ചോദ്യം ചെയ്തപ്പോൾ ആദ്യം എക്‌സൈസ് സംഘത്തിന് പോലും സംശയമുണ്ടാക്കാത്ത രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം. അടിയന്തിരമായി കുടുംബസമേതം വിമാനത്താവളത്തിലെത്തണമെന്നായിരുന്നു ഇവർ എക്സൈസ് സംഘത്തോട് പറഞ്ഞത്. ശേഷം കാര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കടത്തിന്റെ കള്ളി വെളിച്ചത്തായത്. 

30 ഓളം പാക്കറ്റുകളിലാക്കി ട്രാവല്‍ ബാഗുകളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പിടികൂടിയത് ഏകദേശം 75 കിലോയോളം കാഞ്ചവാണെന്ന് അധികൃതർ അറിയിച്ചു.  ഇതിന് ഉദ്ദേശം 2 കോടിക്കു മേല്‍ വില വരും.  എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിറ്റഴിക്കാനാണ് ഈ കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. ആന്ധ്രയില്‍ നിന്ന് ഈ കഞ്ചാവ് വാങ്ങാന്‍ പണം മുടക്കിയവരെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News