Child Death | കാഞ്ഞിരപ്പള്ളിയിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; അമ്മ കസ്റ്റഡിയിൽ

വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Written by - Zee Malayalam News Desk | Last Updated : Sep 27, 2021, 03:08 PM IST
  • കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ.കെ.ബാബുവിന്റെ ഭാര്യ സൂസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
  • ഇവർ മാനസിക രോ​ഗത്തിന് ചികിത്സ തേടിയിരുന്നതാണെന്ന് പൊലീസ് വ്യക്തമാക്കി
  • മാനസികാരോ​ഗ്യ വി​​ഗദ്ധരുമായി കൂടിയാലോചിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി
  • ശനിയാഴ്ച ഉച്ചയോടെയാണ് നാലുമാസം പ്രായമുള്ള ഇഹാനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
Child Death | കാഞ്ഞിരപ്പള്ളിയിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; അമ്മ കസ്റ്റഡിയിൽ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമായ ആൺ കുഞ്ഞ് മരിച്ച സംഭവം കൊലപാതകമെന്ന് (Murder) പൊലീസ്. കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു (Police Custody).

കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ.കെ.ബാബുവിന്റെ ഭാര്യ സൂസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ മാനസിക രോ​ഗത്തിന് ചികിത്സ തേടിയിരുന്നതാണെന്ന് പൊലീസ് വ്യക്തമാക്കി. മാനസികാരോ​ഗ്യ വി​​ഗദ്ധരുമായി കൂടിയാലോചിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.

ALSO READ: Nadapuram Suicide| മക്കളെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി, കുട്ടികൾ തൽക്ഷണം മരിച്ചു

ശനിയാഴ്ച ഉച്ചയോടെയാണ് നാലുമാസം പ്രായമുള്ള ഇഹാനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നുവെന്ന് അമ്മ തന്നെയാണ് കുട്ടിയുടെ അച്ഛനെ അറിയിച്ചത്. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ (Hospital) എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

കുഞ്ഞിന്റെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. തുടർന്ന് മാതാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് വ്യക്തമയാത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News