തിരുവനന്തപുരം: ഗുണ്ടാസംഘത്തിന്റെ വിരുന്ന് സത്കാരം തടയാൻ ശ്രമിച്ച സിഐ അടക്കമുള്ള പോലീസുകാരെ ആക്രമിച്ച കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പർ അനീഷും കൂട്ടാളികളും അറസ്റ്റിൽ. ഞായറാഴ്ച രാത്രി 12.45ഓടെ വാടക വീട്ടിൽ ഒത്തുകൂടിയ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ നെടുമങ്ങാട് സിഐ രാജേഷ് കുമാർ, എസ്ഐമാരായ സന്തോഷ്കുമാർ, ഓസ്റ്റിൻ ടെന്നിസൺ, സിപിഒ അജിത് മോഹൻ എന്നിവർക്കാണ് പരിക്കേറ്റത്.
അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാൾ ആഘോഷിക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഗുണ്ടകൾ എത്തിയത്. കാപ്പ കേസിൽ റിമാൻഡിലായിരുന്ന അനീഷ് ഒക്ടോബർ 24നാണ് പുറത്തിറങ്ങിയത്. ഗുണ്ടകൾക്കൊപ്പം ഒത്തുകൂടുകയോ ആഘോഷങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യരുതെന്ന് വിലക്കുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് സംഘം ഒത്തുകൂടുങ്ങിയത്. സ്ത്രീകളടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു. പൊലീസിനെ തടിക്കഷണങ്ങളും കല്ലും ഉപയോഗിച്ചാണ് നേരിട്ടത്.
ALSO READ: തൊടുപുഴയിൽ വൻ കഞ്ചാവ് വേട്ട; 40 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയിൽ
എട്ടു പേരെ സാഹസികമായി പൊലീസ് കീഴ്പ്പെടുത്തി. രക്ഷപ്പെട്ട നാല് പേരെ കഴിഞ്ഞ ദിവസം ഉച്ചയോടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമം, അന്യായമായി സംഘം ചേരൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കരിപ്പൂർ ഖാദി ബോർഡ് മൊട്ടൽമൂട് കുഴിവിള വീട്ടിൽ സ്റ്റമ്പർ എന്നു വിളിക്കുന്ന ഡബ്ല്യു അനീഷ് (30), അരശുപറമ്പ് കിഴക്കുംകര വീട്ടിൽ ആർ. രാഹുൽ രാജൻ (30 ), വാണ്ട മുടിപ്പുര കുമാരീ സദനത്തിൽ എ.വിഷ്ണു (33), വാണ്ട ത്രിവേണി സദനം വീട്ടിൽ ജെ.പ്രേംജിത്ത് (37) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പനങ്ങോട്ടേല അഖിലേഷ് ഭവനിൽ എസ്.അനൂപ് (20), മേലാംകോട് മൂത്താംകോണം പുളിമൂട്ടിൽ വീട്ടിൽ ആർ.രാഹുൽ രാജ് (20), മൂത്താംകോണം തടത്തരികത്തു പുത്തൻവീട്ടിൽ എ.രഞ്ജിത്ത് (30), നെട്ടിറച്ചിറ പന്തടിവിള വീട്ടിൽ എം.സജീവ് (29),പാങ്ങോട് കൊച്ചാലുംമൂട് കാഞ്ചിനട സാന്ദ്ര ഭവനിൽ എം.ജഗൻ (24),ഉണ്ടപ്പാറ കുഴിവിള സംഗീത ഭവനിൽ എസ്.സജിൻ ( 24), വിതുര കൊപ്പം വൃന്ദ ഭവനിൽ ബി.വിഷ്ണു (24),വെള്ളനാട് കൂവക്കൂടി നിധിൻ ഭവനിൽ യു.ജിതിൻ കൃഷ്ണ (28) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്യ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.