Crime News: 8 വര്‍ഷം നീണ്ട പ്രണയത്തിന് തടസം, അമ്മയും കാമുകനും ചേര്‍ന്ന് മകനെ കൊലപ്പെടുത്തി

Crime News:  ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും കഴുത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. ഇതോടെയാണ് കഥയുടെ ചുരുള്‍ അഴിഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : Feb 2, 2023, 11:31 AM IST
  • ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും കഴുത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. ഇതോടെയാണ് കഥയുടെ ചുരുള്‍ അഴിഞ്ഞത്.
Crime News: 8 വര്‍ഷം നീണ്ട പ്രണയത്തിന് തടസം, അമ്മയും കാമുകനും ചേര്‍ന്ന് മകനെ കൊലപ്പെടുത്തി

Gujarat: 13 വയസുള്ള മകനെ കൊലപ്പെടുത്തിയതിന് അമ്മയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ബറൂച്ചിലാണ് സംഭവം, സംഭവത്തില്‍ അറസ്റ്റിലായ യുവതിയും കാമുകനും കുറ്റം സമ്മതിച്ചു.

കൊലപാതക കേസില്‍ മംമ്താ ദേവി യാദവ്, കാമുകൻ ഭഗവത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകം ഒളിപ്പിക്കാനുള്ള ശ്രമവും ഇരുവരും നടത്തിയിരുന്നു. കൊല നടത്തി മൃതദേഹം ഉപേക്ഷിച്ചശേഷം മകനെ കാണാതായതായി ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.  അവസാനമായി മകനെ പിതാവിനൊപ്പം സൈക്കിളില്‍ പോകുന്നതാണ് കണ്ടത് എന്നും ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നു. ജനുവരി 24-നാണ് മകനെ അവസാനമായി കണ്ടത് എന്നും ഇവര്‍ പോലീസില്‍ അറിയിച്ചു.  

Also Read: Vande Bharat Metro: ഉടന്‍ വരുന്നു വന്ദേ ഭാരത് മെട്രോ..!! സവിശേഷതകള്‍ വിവരിച്ച് റെയില്‍വേ മന്ത്രി 

പോലീസ് തിരച്ചില്‍ ആരംഭിച്ച് ദിവസങ്ങള്‍ക്കുശേഷമാണ് അഴുകിയ നിലയില്‍ കുട്ടിയുടെ മൃതദേഹം ഒരു ജലാശയത്തിന് സമീപം കണ്ടെത്തുന്നത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.  

Also Read:  Crime News: തലസ്ഥാനത്ത് സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും കഴുത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. ഇതോടെയാണ് കഥയുടെ ചുരുള്‍ അഴിഞ്ഞത്. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതിയും കാമുകനും കുറ്റം സമ്മതിയ്ക്കുകയായിരുന്നു.  
 
താനും മംമ്താ ദേവിയും കഴിഞ്ഞ 8 വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ യുവതിയുടെ മകനും ഭർത്താവ് സത്യപ്രകാശും തടസമായ സാഹചര്യത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നും ഭഗവത് സിംഗ്  പോലീസിനോട് വിവരിച്ചു.  കൂടാതെ, മംമ്താ ദേവിയും താനും ആദ്യം മകനെയും പിന്നീട് സത്യപ്രകാശിനെയും കൊല്ലാനും പിന്നീട് വിവാഹിതരാകാനും പദ്ധതിയിട്ടിരുന്നതായി സിംഗ് പറഞ്ഞതായി പോലീസ് വ്യക്തമാക്കി. 
  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News