Vande Bharat Metro: ഉടന്‍ വരുന്നു വന്ദേ ഭാരത് മെട്രോ..!! സവിശേഷതകള്‍ വിവരിച്ച് റെയില്‍വേ മന്ത്രി

Vande Bharat Metro:  വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ മിനി പതിപ്പായ വന്ദേ മെട്രോ സർവീസ് രാജ്യത്ത് ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Feb 2, 2023, 10:44 AM IST
  • വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ മിനി പതിപ്പായ വന്ദേ മെട്രോ സർവീസ് രാജ്യത്ത് ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു.
Vande Bharat Metro: ഉടന്‍ വരുന്നു വന്ദേ ഭാരത് മെട്രോ..!! സവിശേഷതകള്‍ വിവരിച്ച് റെയില്‍വേ മന്ത്രി

New Delhi: വികസനത്തിന്‍റെയും മാറ്റങ്ങളുടെയും പാതയില്‍ ഇന്ത്യന്‍ റെയില്‍വേ. രാജ്യം തദ്ദേശമായി നിര്‍മ്മിച്ച വന്ദേ ഭാരത് ട്രെയിനുകളുടെ മാതൃകയില്‍ വന്ദേ ഭാരത് മെട്രോ ട്രെയിനുകളും വരുന്നു.  

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ മിനി പതിപ്പായ വന്ദേ മെട്രോ സർവീസ് രാജ്യത്ത് ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. വന്ദേ ഭാരത് മെട്രോ യാത്രക്കാർക്ക് അതിവേഗ ഷട്ടിൽ യാത്ര പോലെയുള്ള അനുഭവമായിരിയ്ക്കും നല്‍കുക.

Also Read:   Budget 2023 : ബാങ്ക് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; കെവൈസി നടപടിക്രമങ്ങൾ ലഘൂകരിക്കും

വന്ദേ മെട്രോയുടെ രൂപകൽപ്പനയും നിർമ്മാണവും ഈ വർഷം തന്നെ പൂർത്തിയാകും. രാജ്യത്തെ വലിയ നഗരങ്ങളിലെ ആളുകളെ അവരുടെ ജോലി സ്ഥലത്തിനും ജന്മനാടിനും ഇടയിൽ സുഖമായി യാത്ര ചെയ്യാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വന്ദേ മെട്രോ സർവീസ് ആരംഭിക്കുന്നത്.

Also Read:  Siddique Kappan: സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി; മോചനം 27 മാസത്തിന് ശേഷം
  
"ഒരു സംസ്ഥാനത്തിന്‍റെ പ്രാന്ത പ്രദേശങ്ങളിലെ യാത്രക്കാർക്ക് നഗരങ്ങളില്‍ എത്തി ജോലി ചെയ്യുന്നതിനും മറ്റും ഈ പദ്ധതി ഉപകാരപ്രദമാക്കും. പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിൽ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച വന്ദേ മെട്രോ ട്രെയിനുകൾ ഉടൻ രാജ്യത്ത് അവതരിപ്പിക്കും", റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.  

റെയില്‍വേ മന്ത്രാലയം വന്ദേ മെട്രോ വികസിപ്പിക്കുകയാണ്. ഇത് രാജ്യത്തെ വലിയ നഗരങ്ങളെ ചെറിയ നഗരങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കും. ഇതുവഴി സാധാര്‍ണക്കര്‍ക്ക് അവരുടെ വീടുകളില്‍ നിന്നും നഗരങ്ങളില്‍ പോയി ജോലി ചെയ്തു മടങ്ങാന്‍ സഹായകമാണ്. വന്ദേ ഭാരതിന് തുല്യമായ വന്ദേ മെട്രോയുടെ ഡിസൈനും നിർമ്മാണവും ഈ വര്‍ഷം പൂർത്തിയാകും, അടുത്ത സാമ്പത്തിക വർഷത്തിൽ ട്രെയിനിന്‍റെ നിർമ്മാണം വർധിപ്പിക്കും," അശ്വിനി വൈഷ്ണവ് പറഞ്ഞു.

എന്താണ് വന്ദേ ഭാരത്‌ മെട്രോ? നിങ്ങൾ അറിയേണ്ടതെല്ലാം

സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പർ പതിപ്പ് റെയിൽവേ വകുപ്പ് വികസിപ്പിക്കുന്നു.

എട്ട് കോച്ചുകളുള്ള ഈ ട്രെയിനുകൾ മെട്രോ ട്രെയിൻ പോലെയായിരിക്കും പ്രവര്‍ത്തിക്കുക.

വന്ദേ ഭാരത് മെട്രോ യാത്രക്കാർക്ക് അതിവേഗ ഷട്ടിൽ ട്രെയിന്‍ പോലെയുള്ള അനുഭവമായിരിക്കും നല്‍കുക.

സ്വന്തം പട്ടണങ്ങളിൽ നിന്ന് വൻ നഗരങ്ങളിലെ ഓഫീസുകളിലേക്ക് സുഖമായി യാത്ര ചെയ്യാൻ ആളുകളെ സഹായിക്കുന്നതിനാണ് വന്ദേ മെട്രോ വികസിപ്പിക്കുന്നത്.

ചെന്നൈ ആസ്ഥാനമായുള്ള ഇന്‍റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്), ലഖ്‌നൗ ആസ്ഥാനമായുള്ള റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) എന്നിവയുടെ ജനറൽ മാനേജർമാരോട്  എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് മെട്രോ ട്രെയിനുകളുടെ മാതൃകകള്‍ എത്രയും വേഗം പുറത്തിറക്കാൻ റെയിൽവേ മന്ത്രാലയം നിർദ്ദേശിച്ചു.

വന്ദേ ഭാരത്  മെട്രോ ട്രെയിനുകൾ ഓടിക്കാനുള്ള തീരുമാനം യാത്രക്കാർക്ക്, പ്രത്യേകിച്ച് വ്യാപാരികൾ, വിദ്യാർത്ഥികൾ, വിവിധ വൻ നഗരങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾ എന്നിവർക്ക് അനുഗ്രഹമാകുമെന്ന് വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ധരിച്ച് ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. സാധാരണ വന്ദേ ഭാരത് ട്രെയിനുകൾക്ക് 16 കോച്ചുകള്‍ ആണ് ഉള്ളത്. ചെന്നൈ ഐസിഎഫ് കൂടാതെ ലാത്തൂർ (മഹാരാഷ്ട്ര), സോനിപത് (ഹരിയാന), റായ്ബറേലി (ഉത്തർപ്രദേശ്) എന്നിവിടങ്ങളിലും വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News