തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. ചാക്ക ബൈപ്പാസിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും പൊലീസ് പിടിച്ചെടുത്തത് അഞ്ചോ പത്തോ കിലോയൊന്നുമല്ല 100 കിലോയിലധികം വരുന്ന കഞ്ചാവാണ്.
രണ്ടുപേരെ പൊലീസ് (Police) അറസ്റ്റ് ചെയ്തിട്ടുണ്ട്. രാവിലെ പൂജപ്പൂരയിൽ നിന്നും 11 കിലോ കഞ്ചാവുമായി (Cannabis) ശ്രീറാമെന്നായാളെ പൊലീസ് പിടികൂടിയായിരുന്നു. ഇയാൾ നഗരത്തിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന ആളാണ്. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചാക്കയ്ക്ക് സമീപത്തെ ഈ സ്ഥലത്ത് പൊലീസ് പരിശോധന നടത്തിയത്.
Also Read: POCSO കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ Look Out Notice പുറപ്പെടുവിച്ചു
ഇവിടെ 100 കിലോയിലധികം വരുന്ന കഞ്ചാവ് (Cannabis) 46 പായ്ക്കറ്റുകളിലായിട്ടാണ് സൂക്ഷിച്ചിരുന്നത്. ഇവിടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശി മുഹമ്മദ് മൊയ്തീനെപൊലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ പ്രാഥമിക നിഗമനമനുസരിച്ച് തമിഴ്നാട്ടിൽ നിന്നും ഇന്നലെ രാത്രി എത്തിച്ച കഞ്ചാവ് ഇവിടെ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് വിൽക്കാനുള്ള ശ്രമമായിരുന്നുവെന്നാണ്.
ഈ കഞ്ചാവ് തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ. നഗരത്തിൽ നിന്നും കഴിഞ്ഞ രണ്ടു ദിവസത്തിൽ മാത്രം പൊലീസ് കണ്ടെത്തിയത് 125 കിലോ കാഞ്ചവാണ് (Cannabis). ഇവിടെ വ്യാപകമായി കഞ്ചാവും അതുപോലുള്ള മറ്റ് ലഹരി പദാർത്ഥങ്ങളും വിൽപ്പനയ്ക്ക് എത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധനകൾ നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...