Murder: നാല് വർഷം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്ന് സ്ഥിരീകരണം; പ്രതി അറസ്റ്റിൽ

Murder case: കൈപ്പറമ്പ് പുറ്റേക്കര സ്വദേശി രജീഷ് ആണ് മരിച്ചത്. സുഹൃത്ത്‌ വരന്തരപ്പിള്ളി സ്വദേശി സലീഷാണ്‌ അറസ്റ്റിലായത്.

Written by - Zee Malayalam News Desk | Last Updated : Apr 26, 2023, 10:25 AM IST
  • സംഭവ സമയത്ത് സുഹൃത്തുക്കളായ നാല് പേര്‍ ചേര്‍ന്ന് ആയമുക്ക് പുഴക്കരികില്‍ ഇരുന്ന് മദ്യപിച്ചിരുന്നു
  • ഇതിനിടയില്‍ സലീഷിന്റെ മൊബൈൽ പുഴയിൽ വീണു
  • ഇതോടെ സലീഷ് വീട്ടിലേയ്ക്ക് വിളിക്കാനായി രജീഷിന്‍റെ പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുക്കാന്‍ ശ്രമിച്ചു
  • ഇത് രജീഷ് തടഞ്ഞു, ഇതേ തുടർന്നുള്ള തർക്കമാണ്‌ കൊലപാതകത്തിൽ കലാശിച്ചത്
Murder: നാല് വർഷം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്ന് സ്ഥിരീകരണം; പ്രതി അറസ്റ്റിൽ

തൃശൂർ: കുന്നംകുളത്ത് നാല്‌ വർഷം മുൻപ്‌ നടന്ന മുങ്ങിമരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ വരന്തരപ്പിള്ളി സ്വദേശി സലീഷിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പറമ്പ്‌ സ്വദേശി രജീഷ്‌ ആണ് കുന്നംകുളത്തിനടുത്ത ആയമുക്ക് പുഴയില്‍ മുങ്ങിമരിച്ചത്. 2019 നവംബർ 18 നാണ് സംഭവം നടന്നത്. കൈപ്പറമ്പ് പുറ്റേക്കര സ്വദേശി രജീഷ് ആണ് മരിച്ചത്. രജീഷ് മരിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ വരന്തരപ്പിള്ളി സ്വദേശി സലീഷാണ്‌ അറസ്റ്റിലായത്.

സംഭവ സമയത്ത് സുഹൃത്തുക്കളായ നാല് പേര്‍ ചേര്‍ന്ന് ആയമുക്ക് പുഴക്കരികില്‍ ഇരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടയില്‍ സലീഷിന്റെ മൊബൈൽ പുഴയിൽ വീണു. ഇതോടെ  സലീഷ് വീട്ടിലേയ്ക്ക് വിളിക്കാനായി രജീഷിന്‍റെ പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുക്കാന്‍ ശ്രമിച്ചു. ഇത് രജീഷ് തടഞ്ഞു. ഇതേ തുടർന്നുള്ള തർക്കമാണ്‌ കൊലപാതകത്തിൽ കലാശിച്ചത്.

ALSO READ: Pocso case: എട്ട് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിയ്ക്ക് 20 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

രജീഷിനെ സലീഷ്‌ പുഴയിലേക്ക്‌ തള്ളിയിടുകയായിരുന്നു. ഇരുവരും ബസ് ഡ്രെെവര്‍മാരാണ്. മദ്യലഹരിയിലുണ്ടായ തർക്കമാണ്  കൊലപാതകത്തില്‍ കലാശിച്ചത്. കുന്നംകുളം എസിപിയുടെ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. മരിച്ച രജീഷിന്റെ സഹോദരന്‍റെ പരാതിയിലാണ്‌ തുടരന്വേഷണം നടത്തിയത്. അതേസമയം പ്രതിക്ക് മരിച്ച രജീഷിനോട് മുന്‍ വെെര്യാഗ്യം ഉണ്ടായിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News