പത്തനംതിട്ട: പത്തനംതിട്ടയിൽ നഴ്സിങ്ങ് വിദ്യാർത്ഥിനീ അമ്മുവിൻ്റെ മരണത്തിൽ കസ്റ്റഡിയിലായിരുന്ന സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അലീന, അഷിത, അഞ്ജന എന്നീ വിദ്യാർത്ഥിനികൾക്കെതിരെയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Also Read: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിയുടെ മരണം; മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ
കഴിഞ്ഞ ദിവസം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. അമ്മുവിനെ മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബം ആരോപിച്ച പെണ്‍കുട്ടികളാണിവർ. അറസ്റ്റിലായവരിൽ ഒരാൾ കൊല്ലം പത്തനാപുരം സ്വദേശിനിയും മറ്റ് രണ്ടു പേര്‍ കോട്ടയം സ്വദേശിനികളുമാണ്.
ഇതിനിടയിൽ അമ്മുവിൻറെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കും എന്നും റിപ്പോർട്ടുണ്ട്. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോസ്റ്റർ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരിച്ചത്. അമ്മു ഹോസ്റ്റലിന് മുകളില്‍ നിന്നും ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അമ്മുവിൻറെ മരണം സംഭവിച്ചത്.
അമ്മുവിന്റെ മരണത്തില്‍ കുടുംബം നേരത്തെ ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയില്‍ സഹപാഠികള്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.
സംഭവത്തിൽ കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ഉണ്ടായതായി അമ്മുവിൻറെ കുടുംബം ആരോപിക്കുന്നുണ്ട്. സഹപാഠികളായ വിദ്യാര്‍ത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്‌നത്തില്‍ പരാതി നല്‍കിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളജ് അധികൃതര്‍ ശ്രമിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ പ്രശ്‌നങ്ങളെല്ലം തീര്‍ന്നിരുന്നുവെന്നാണ് കോളജ് അധികാരികളുടെ നിലപാട് ഇതിനെ അമ്മുവിന്റെ കുടുംബം തള്ളി.
അതേസമയം അമ്മുവിന്റെത് ആത്മഹത്യയാണെന്നുള്ള നിഗമനത്തിലാണ് പോലീസ്. 'ഐ ക്വിറ്റ്' എന്ന് അമ്മു ഒരു പുസ്തകത്തില്‍ എഴുതിവെച്ച കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. എന്നാല്‍ ആ കുറിപ്പ് അമ്മു എഴുതിയതാകില്ലെന്നാണ് കുടുംബത്തിന്റെ വാദം. അമ്മുവിന് ഡയറി എഴുതുന്ന സ്വഭാവമില്ലെന്നും മറ്റാരെങ്കിലും എഴുതിയതാകാമെന്നുമാണ് കുടുംബാംഗങ്ങൾ പറയുന്നത്.
Also Read: 30 വര്‍ഷത്തിന് ശേഷം ശനി-രാഹു സംയോഗം സൃഷ്ടിക്കും മഹാവിനാശ പിശാച് യോഗം; ഇവർ സൂക്ഷിക്കുക!
സംഭവത്തെ തുടർന്ന് അമ്മുവിന്‍റെ സഹോദരൻ അഖിലിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ക്ലാസിൽ സഹപാഠികൾ തമ്മിലുണ്ടായ ഭിന്നത അമ്മുവിനെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് പോലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.