Nursing Admission Fraud | നഴ്സിംഗിന് അഡ്മിഷൻ ശരിയാക്കാം; തട്ടിയത് 93 ലക്ഷം, രണ്ട് പേർ അറസ്റ്റിൽ

ഇതിൽ ബീന തിരുവനന്തപുരത്ത് ജീവജ്യോതി എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം നടത്തി വന്നിരുന്ന ആളാണ്. മുൻപ് ഇവർ തിരുവനന്തപുരത്ത് ഹീരാ കോളേജ് ഓഫ് എൻജിനീയറിംഗിൽ അഡ്മിഷൻ മാനേജരായും ജോലി ചെയ്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 6, 2023, 09:38 AM IST
  • ബീന തിരുവനന്തപുരത്ത് ജീവജ്യോതി എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം നടത്തി വന്നിരുന്ന ആളാണ്
  • കേസിലെ മറ്റൊരു പ്രതിയുടെ സഹായവും ഇവർക്ക് ലഭിച്ചിട്ടുണ്ട്
Nursing Admission Fraud | നഴ്സിംഗിന് അഡ്മിഷൻ ശരിയാക്കാം;  തട്ടിയത് 93 ലക്ഷം, രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴ: കേരളത്തിൽ നഴ്സിംഗിന് അഡ്മിഷൻ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 93 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ.  മലപ്പുറം ചക്കുവളവ്,കരുമാടകത്ത് വീട്ടിൽ സഹാലുദ്ദീൻ അഹമ്മദ് (26), തിരുവനന്തപുരം, കടകംപള്ളി,ആനയറ പുളിക്കൽ  ബീന (44) എന്നിവരാണ് കായംകുളം പോലീസിന്റെ പിടിയിലായത്.

ഇതിൽ ബീന തിരുവനന്തപുരത്ത് ജീവജ്യോതി എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം നടത്തി വന്നിരുന്ന ആളാണ്. മുൻപ് ഇവർ തിരുവനന്തപുരത്ത് ഹീരാ കോളേജ് ഓഫ് എൻജിനീയറിംഗിൽ അഡ്മിഷൻ മാനേജരായും ജോലി ചെയ്തിരുന്നു. കേസിലെ മറ്റൊരു പ്രതിയുടെ സഹായവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. 

പ്രൈവറ്റ് നഴ്സിംഗ് അസോസിയേഷൻ മെമ്പറായ ഇയാളുടെ സഹായത്തോടെ LBS Centre for Science and Technology യുടെ പേരിൽ വ്യാജമായുണ്ടാക്കിയ അലോട്ട്മെന്റ് മെമ്മോകളും, സർക്കുലറുകളും മറ്റും അയച്ചാണ്  നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയത്. രണ്ടാം പ്രതിയായ ബീന സമാന കേസിൽ മാവേലിക്കരയിലും എറണാകുളം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലും പോലീസിന്റെ പിടിയിലായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ സംഘം നിരവധി പേരെ ഇത്തരത്തിൽ കബളിപ്പിച്ച് പണം കൈക്കലാക്കിയതായി പോലീസിന് സംശയമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജ്യൂഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News