Sindhu Murder Case: മർദനത്തിൽ വാരിയെല്ലുകൾ പൊട്ടി; സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സിന്ധുവിന് അടുപ്പമുണ്ടായിരുന്ന സമീപവാസി ബിനോയിയുടെ വീട്ടില്‍ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Sep 5, 2021, 12:13 AM IST
  • പൊലീസിന്റെ ഭാഗത്ത് നിന്ന് അന്വേഷണത്തിൽ വലിയ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സിന്ധുവിന്റെ കുടുംബം രംഗത്തെത്തി
  • സിന്ധുവിനെ ബിനോയ് കൊല്ലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന മകന്റെ മൊഴിയുണ്ടായിട്ടും പൊലീസ് ഗൗരവമായെടുത്തില്ല
  • മൃതദേഹം കണ്ടെത്തിയ അടുക്കളയിലെ തറയിലെ മണ്ണ് മാറ്റിയെന്ന് മൊഴിയുണ്ടായിരുന്നു
  • ഓഗസ്റ്റ് 16ന് മാത്രമാണ് ബിനോയി ഒളിവില്‍ പോയതെന്നും ബന്ധുക്കള്‍ പറഞ്ഞു
Sindhu Murder Case: മർദനത്തിൽ വാരിയെല്ലുകൾ പൊട്ടി; സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഇടുക്കി: പണിക്കന്‍കുടിയിലെ സിന്ധുവിനെ കൊലപ്പെടുത്തിയത് (Murder) ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരമായി മർദനമേറ്റിരുന്നുവെന്നും മര്‍ദനത്തില്‍ സിന്ധുവിന്റെ വാരിയെല്ലുകള്‍ പൊട്ടിയതായും പോസ്റ്റ്‌മോര്‍ട്ടം (Postmortem) റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

ഇന്നലെയാണ് പണിക്കന്‍കുടിയില്‍ വീടിനകത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സിന്ധുവിന് അടുപ്പമുണ്ടായിരുന്ന സമീപവാസി ബിനോയിയുടെ വീട്ടില്‍ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം പുറത്തെടുക്കുകയും മൃതദേഹം സിന്ധുവിന്റേതു തന്നെയാണ് തിരിച്ചറിയുകയും ചെയ്തു.

ALSO READ: Sindhu Murder case: Drishyam മോഡല്‍ കൊലപാതകം...!! അയല്‍വാസി അടുക്കളയില്‍ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തു, സിന്ധുവിന്‍റേതെന്ന് സ്ഥിരീകരണം

പൊലീസിന്റെ ഭാഗത്ത് നിന്ന് അന്വേഷണത്തിൽ വലിയ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സിന്ധുവിന്റെ കുടുംബം രംഗത്തെത്തി. സിന്ധുവിനെ ബിനോയ് കൊല്ലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന മകന്റെ മൊഴിയുണ്ടായിട്ടും (Statement) പൊലീസ് ഗൗരവമായെടുത്തില്ല. മൃതദേഹം കണ്ടെത്തിയ അടുക്കളയിലെ തറയിലെ മണ്ണ് മാറ്റിയെന്ന് മൊഴിയുണ്ടായിരുന്നു. അതും അന്വേഷിച്ചില്ല. ഓഗസ്റ്റ് 16ന് മാത്രമാണ് ബിനോയി ഒളിവില്‍ പോയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

അതിനിടെ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രതിക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും തെരച്ചില്‍ നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News