പാലക്കാട്: കരിമ്പ വെട്ടത്ത് ഏഴു മാസം ഗർഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പടിഞ്ഞാക്കര വീട്ടിൽ ചാമിയുടെയും ലക്ഷ്‌മിയുടെയും മകൾ സജിതയെയാണ് കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ മൂന്നാമത് ഗർഭിണിയായിരുന്നു.
Also Read: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംഭവത്തെ തുടർന്ന് തമിഴ്നാട്ടിലേക്ക് 2 മക്കളുമായി രക്ഷപ്പെട്ട ഭർത്താവ് നിഖിലിനെ സേലത്തു വച്ച് തമിഴ്നാട് പോലീസ് പിടികൂടുകയായിരുന്നു. നാടിനെ നടുക്കിയ ദാരുണ കൊലപാതകം പുറത്തറിഞ്ഞത് ഞായറാഴ്ച രാവിലെയോടെയാണ്. തമിഴ്‌നാടുള്ള നിഖിലിന്റെ സഹോദരി വിളിച്ചറിയിച്ചതിനെ തുടർന്ന് വീട്ടിൽപോയി നോക്കിയ സമീപവാസികളാണ് സജിതയെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സജിതയുടെ ഭർത്താവിനെയും കുട്ടികളേയും വീട്ടിൽ കാണാനില്ലായിരുന്നു.
Also Read: ചെറിയ പ്രായത്തിലെ പ്രണയം.. ഒരു വര്‍ഷത്തോളം നീണ്ടുനിന്നു! തന്റെ ഫസ്റ്റ് ക്രഷിനെ കുറിച്ച് ഷംന കാസിം
നാട്ടുകാർ ഉടനെ കല്ലടിക്കോട് പോലീസിൽ വിവരം അറിയിക്കുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ നിഖിലിനെ 2 കുട്ടികളൊടൊപ്പം തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ സേലത്തുനിന്നും കസ്‌റ്റഡിയിലെടുക്കുകയുമായിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് നിഖിൽ കുട്ടികളൊടൊപ്പം കരിമ്പയിൽ നിന്നും പോയത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന നിഖിൽ ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു.
Also Read: വെറും 24 മണിക്കൂർ... ഈ 3 രാശിക്കാരുടെ ജീവിതം മാറി മാറിയും, ലഭിക്കും അസുലഭ നേട്ടങ്ങൾ!
സംഭവ ദിവസം രാത്രിയിലും വഴക്കുണ്ടായതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ നിഖിലിനെ കൂടുതൽ ചോദ്യം ചെയ്ത ശേഷമേ കൃത്യമായ വിവരങ്ങൾ ലഭിക്കൂവെന്ന് പോലീസ് അറിയിച്ചു. സജിതയുടെ കഴുത്തിൽ ചെറിയ മുറുവുകളുണ്ടായിരുന്നു എന്നും പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസം മുട്ടിച്ചതിന്റെ പാടുകൾ മറ്റും ഡോക്‌ടർ സ്ഥിരീകരിച്ചതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.