ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി പിടിയിൽ. ആലപ്പുഴ സ്വദേശികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായത്.
കസ്റ്റഡിയിലെടുത്ത രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്യുകയാണ്. കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. ഡിസംബര്‍ 19-നാണ് ബൈക്കിലെത്തിയ 12 അംഗ സംഘം ബിജെപി നേതാവ് രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് അന്വേഷണത്തിന് വിധേയമാക്കിയിരുന്നു.
ALSO READ: രഞ്ജിത്ത് വധക്കേസ്, തെളിവെടുപ്പ് നടത്തി, പ്രതികൾ ഉപയോഗിച്ച ഒരു വാഹനം കൂടി കണ്ടെത്തി
എസ്ഡിപിഐ നേതാവ് കെഎസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ബിജെപി നേതാവും കൊല്ലപ്പെട്ടത്. രഞ്ജിത്ത് വധക്കേസിലെ പ്രതികൾ ഉയോഗിച്ചിരുന്ന ഒരു വാഹനം കൂടി കണ്ടെത്തിയിരുന്നു. ആലപ്പുഴ വലിയ ചുടുകാടിന് സമീപത്ത് നിന്നാണ് ഇരുചക്ര വാഹനം കണ്ടെത്തിയത്. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് പ്രതികൾ ഉപയോഗിച്ച വാഹനമാണിതെന്ന് പോലീസ് പറഞ്ഞു.
ഇതോടെ പ്രതികൾ ഉപയോഗിച്ച മൂന്നാമത്തെ വാഹനമാണ് പോലീസ് കണ്ടെത്തിയത്. പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികൾ രക്ഷപ്പെട്ടു. വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...