Kerala Gold Price: റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയായിരുന്ന സ്വർണ വിലയിൽ ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്ന് വീണ്ടും ഉയർന്നിരിക്കുകയാണ്.
സംസ്ഥാനത്ത് ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. പവന് 160 രൂപയാണ് ഇന്ന് വില ഉയർന്നത്. 64,320 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് ഉയർന്നത് 20 രൂപയാണ്. 8045 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വില വരുന്നത്. 10 ഗ്രാം സ്വർണത്തിന് 80,450 രൂപയാണ്.
ജനുവരി 22ന് ആണ് സ്വർണവില പവന് ആദ്യമായി 60,000 കടന്നത്. ഇത് വിവാഹ വിപണിയെ ബാധിച്ചിരുന്നു. 2024 ഫെബ്രുവരി 22ന് ഒരു പവൻ സ്വർണത്തിന് 46000 രൂപയായിരുന്നു വില. ഒരു വർഷം കൊണ്ട് 18,360 രൂപയാണ് സ്വർണത്തിന് വില ഉയർന്നത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്.
ഡൽഹിയിൽ 22 carat സ്വർണവില (1 gram) 8,060 ഉം, 24 carat ന് 8,792 ആണ്.
മുംബൈ 22 carat സ്വർണവില (1 gram) 8,045 ഉം, 24 carat ന് 8,777 ആണ്.
ചെന്നൈ 22 carat സ്വർണവില (1 gram) 8,045 ഉം, 24 carat ന് 8,777 ആണ്.
ബെംഗളൂരു 22 carat സ്വർണവില (1 gram) 8,045 ഉം, 24 carat ന് 8,777 ആണ്.
ഹൈദരാബാദ് 22 carat സ്വർണവില (1 gram) 8,045 ഉം, 24 carat ന് 8,777 ആണ്.