മലപ്പുറം: POCSO Case: പോക്സോ കേസിൽ (POCSO Case) അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ താനൂരിലാണ് സംഭവം.സർക്കാർ സ്‌കൂൾ അധ്യാപകനായ അഷ്റഫ് ആണ് അറസ്റ്റിലായത്.
ഇത് മൂന്നാം തവണയാണ് അഷ്‌റഫിനെ പോക്സോ കേസിൽ (POCSO Case) പോലീസ് അറസ്റ്റു ചെയ്യുന്നത്. താനൂർ സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിനാണ് ഇയാളെ അറസ്റ്റു ചെയ്തത്. നേരത്തെ ഇയാളെ പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ ജോലി ചെയ്യുമ്പോഴായിരുന്നു പോക്സോ കേസുകളിൽ അറസ്റ്റ് ചെയ്തത്.
മൂന്നു തവണയും ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2012ലാണ് പരപ്പനങ്ങാടി പൊലീസ് അഷറഫിനെതിരെ ആദ്യമായി കേസെടുത്തത്. അന്ന് പോക്സോ നിയമം നിലവിൽ ഇല്ലാത്തതിനാൽ ഐപിസി 377 വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
ശേഷം 2019 ൽ രക്ഷിതാക്കളുടെ പരാതിയില്‍ കരിപ്പൂരിലും ഇയാൾക്കെതിരെ കേസെടുക്കുകയും ഇയാളെ പോക്സോ നിയമപ്രകാരം റിമാൻഡ് ചെയ്യുകയും ചെയ്തു. ഈ രണ്ട് കേസുകളിലും പ്രതിയായിരിക്കെയാണ് അഷറഫ് സമാനമായ മൂന്നാമത്തെ കേസില്‍ പിടിയിലായത്.
Also Read: Mental Torture: യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; മരണം മാനസിക പീഡനം മൂലമെന്ന് സഹോദരൻ
പോക്സോ കേസിൽ (POCSO Case) ഉൾപ്പെട്ടയാളെ വീണ്ടും സ്‌കൂളിൽ ജോലിക്കെടുത്തതെങ്ങനെ എന്നതാണ് ഇപ്പോൾ ഉയർന്നുവരുന്ന ചോദ്യം. ഇയാൾക്കെതിരെ കരിപ്പൂരിലെ കേസ് നിലനിൽക്കെയാണ് വീണ്ടും സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചത്. ഇവിടെയും ഇയാൾക്കെതിരെ പരാതി ഉയർന്നതിനെ തുടർന്നാണ് ബാക്കി കേസുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...