Kochi: ലൈംഗിക പീഡന പരാതിയിൽ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായി വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ. കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് ഇയാൾ ചോദ്യം ചെയ്യലിനായി എത്തിയത്. ഹൈക്കോടതി നിർദേശപ്രകാരമാണ് ശ്രീകാന്ത് ഹാജരായത്.
കേസിൽ ശ്രീകാന്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കൊച്ചിയിലെ ഫ്ലാറ്റിൽവെച്ചും ഹോട്ടലിൽവെച്ചും ശ്രീകാന്ത് വെട്ടിയാർ യുവതിയെ പീഡിപ്പിച്ചെന്ന കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്‍റെ അടുത്ത സുഹൃത്തായിരുന്നെന്നുമായിരുന്നു ഹർജിക്കാരിന്‍റെ വാദം. യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് നേരത്തെ കേസെടുത്തിരുന്നത്.
പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെെയാണെന്നുമാണ് ശ്രീകാന്ത് വെട്ടിയാർ കോടതിയിൽ വാദിച്ചത്. ബലാത്സംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...