ന്യൂഡൽഹി: ഗൗതം ഗംഭീറിന് ഇ ആഴ്ചയിലെ മൂന്നാമത്തെ വധ ഭീക്ഷണിയും വീണ്ടും ഇ-മെയിലിൽ എത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് തനിക്ക് വധ ഭീക്ഷണി ഉണ്ടെന്ന് കാണിച്ച് ഗംഭീർ ഡൽഹി പോലീസിൽ പരാതി നൽകിയത്.
ഐ.എസ്.ഐ.എസ് കാഷ്മീർ എന്ന സംഘടനയിൽ നിന്നായിരുന്നു ഭീക്ഷണി സന്ദേശം എത്തിയത്. ഗംഭീറിനെയും കുടുംബത്തെയും വക വരുത്തും എന്നായിരുന്നു സന്ദേശത്തിൽ. ഇതേ തുടർന്ന് ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
BJP MP Gautam Gambhir has allegedly received a third threat e-mail from 'ISIS Kashmir', Delhi Police also mentioned in the mail: Delhi Police
— ANI (@ANI) November 28, 2021
ഗംഭീറിനും അദ്ദേഹത്തിന്റെ വീടിനും അടക്കം ശക്തമായ സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ ഇ-മെയിലിന് തൊട്ട് പിന്നാലെ ഗംഭീറിന്റെ വീടിന്റെ വീഡിയോ ദൃശ്യങ്ങൾ അടങ്ങുന്ന ക്ലിപ്പും മറ്റൊരു ഇ-മെയിലിൽ ലഭിച്ചു.
എന്നാൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിൽ ഇ-മെയിൽ ഉറവിടം പാക്കിസ്ഥാനിലെ കറാച്ചിയാണെന്നും മെയിൽ ഐഡി നിർമ്മിച്ചത്. ഒരു വിദ്യാർഥിയാണെന്നും പോലീസ് വൃത്തങ്ങളെ ഉദ്ദരിച്ച് ടൈസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഇ-മെയിൽ സന്ദേശത്തിൽ അടങ്ങിയിരിക്കുന്ന വീഡിയോ ഏതൊ യൂ ടൂബ് ചാനലിൽ നിന്നും ഡൗൺലോഡ് ചെയ്തതതാണെന്നും പോലീസ് കണ്ടെത്തിയതായാണ് സൂചന. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിൽ ബി.ജെ.പി എം.പിയുമാണ് ഗംഭീർ. ഇൗസ്റ്റ് ഡൽഹിയിൽ നിന്നാണ് അദ്ദേഹം ലോക്സഭയിലേക്ക് എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...