തിരുവനന്തപുരം : വാമനപുരത്ത് എക്സൈസിന്റെ വ്യാപക നിരോധിത പുകയില വേട്ട. 1,25,000 രൂപയോളം വില വരുന്ന നിരോധിത പുകയില ഉത്പനങ്ങളാണ് എക്സൈസ് സംഘം വിവിധ ഇടങ്ങിൽ നടത്തിയ പരിശോധയിൽ നിന്നും പിടികൂടിയത്. പരിശോധനയിൽ മൂന്ന് സ്ത്രീകളടക്കം നാല് പേർക്കെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. നാളെ ജൂൺ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായിട്ടാണ് എക്സൈസ് സംഘം വാമനപുരം റേഞ്ച് ഓഫീസ് പരിധിയിൽ വ്യാപക നിരോധിക പുകയില വേട്ട സംഘടിപ്പിച്ചത്.
വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിന് സമീപത്ത് നിന്നും 25,000 രൂപ വില വരുന്ന 10 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. മാണിക്കോട് ശിവക്ഷേത്രത്തിന് പുറകിൽ താമസിക്കുന്ന കൊക്കോട്ടുകോണം ലൈല, ഷംല എന്നിവരുടെ കടയിൽ നിന്നും സമീപവാസിയായ റീജയുടെ വീട്ടിൽ നിന്നുമാണ് ഇവ് എക്സൈസ് സംഘം പിടികൂടിയത്. കൂടാതെ വെമ്പായം ജങ്ഷനിൽ തുണി കടയിൽ നിന്നാണ് ബാക്കി ഒരു ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയിലെ എക്സൈസ് സംഘം കണ്ടെത്തിയത്.
ALSO READ : ആദ്യം ആന ചികിത്സകൻ, ഇപ്പോൾ ഹെൽത്ത് ഇൻസ്പെക്ടർ ; ലക്ഷങ്ങൾ തട്ടിയ കുന്നത്തൂർ സ്വദേശി
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വാമനപുരം റേഞ്ച് പരിധിയിൽ നടത്തിയ പരിശോധനയിൽ 61 കോട്പ കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയാൽ കടകളുടെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...