Crime News: വയനാട് മീനങ്ങാടിയിൽ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

Wayanad Crime News: മീനങ്ങാടി സ്വദേശികളായ കൃഷ്ണഗിരി, ഞെണ്ടുകുളത്തില്‍ വീട്ടില്‍ ജോണി ജോര്‍ജ്, മൈലംമ്പാടി, വിണ്ണംപറമ്പില്‍ വീട്ടില്‍ എം. വിഷ്ണു, മൈലംമ്പാടി പള്ളികുളങ്ങര വീട്ടിൽ പി.എ. അഭിജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : May 9, 2024, 03:41 PM IST
  • ഏപ്രിൽ മുപ്പതാം തീയതി രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം
  • മൂന്ന് പേരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി
Crime News: വയനാട് മീനങ്ങാടിയിൽ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

വയനാട്: മീനങ്ങാടിയിൽ യുവാവിനെ കുപ്പി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍.  മീനങ്ങാടി സ്വദേശിയായ യുുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെ സാഹസികമായാണ് പിടികൂടിയത്.

മീനങ്ങാടി സ്വദേശികളായ കൃഷ്ണഗിരി, ഞെണ്ടുകുളത്തില്‍ വീട്ടില്‍ ജോണി ജോര്‍ജ്, മൈലംമ്പാടി, വിണ്ണംപറമ്പില്‍ വീട്ടില്‍ എം. വിഷ്ണു, മൈലംമ്പാടി പള്ളികുളങ്ങര വീട്ടിൽ പി.എ. അഭിജിത്ത് എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ കുര്യക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഏപ്രിൽ മുപ്പതാം തീയതി രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം.

ALSO READ: തൃശ്ശൂർ നെടുമ്പാളിൽ കിടപ്പുരോഗിയായ യുവാവിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

മീനങ്ങാടി ടൗണിലുള്ള ബാറില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിന് ശേഷം പുറത്തിറങ്ങിയ പരാതിക്കാരനായ യുവാവിന്റെ സുഹൃത്തിനെ ജോണി ജോര്‍ജ് മുഖത്തടിക്കുന്നത് തടയാന്‍ ചെന്ന പരാതിക്കാരനായ യുവാവിനെ ഇയാള്‍ കുപ്പി ഗ്ലാസ് കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ചു. രണ്ടാമതും തലക്കടിക്കാന്‍ ശ്രമിച്ചത് ഇയാള്‍ തടഞ്ഞു.

പിന്നീട്, പരാതിക്കാരനെയും സുഹൃത്തിനെയും അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ ചിത്രഗിരിയില്‍ അഭിജിത്തിന്റെ ബന്ധുവിന്റെ പറമ്പില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്.

ALSO READ: കിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, അന്വേഷണം

മൂന്ന് പേരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി. ജോണി ജോര്‍ജിനെതിരെ മേപ്പാടി, ബത്തേരി, മീനങ്ങാടി സ്‌റ്റേഷനുകളിലും വിഷ്ണുവിനെതിരെ മീനങ്ങാടി സ്‌റ്റേഷനിലും അഭിജിത്തിനെതിരെ മേപ്പാടി, വൈത്തിരി, തൊണ്ടര്‍നാട് സ്‌റ്റേഷനുകളിലും കേസുകളുണ്ട്.

ബാറിനുള്ളില്‍ യുവാവിന്റെ കൈ തട്ടി വീണ് പൊട്ടിയ സോഡാകുപ്പിയുടെ പണമടക്കാന്‍ യുവാവ് വിസമ്മതിച്ചെന്ന് ആരോപിച്ചായിരുന്നു ബാറിന് പുറത്തുള്ള ഫുട്പാത്തില്‍ വച്ച് ക്രൂരമര്‍ദനം നടന്നത്. എസ്.ഐ എം. വിനോദ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ശിവദാസന്‍, സുരേഷ്, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ രാജു, ക്ലിന്റ്, രവീന്ദ്രന്‍, വിനോയ്, ഖാലിദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News