ഇടുക്കി: മൂന്നാര്‍ പോതമേട്ടില്‍ നിന്നും ആനക്കൊമ്പുകളുമായി രണ്ടുപേര്‍ വനംവകുപ്പിന്റെ പിടിയിൽ. വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ വനംവകുപ്പ് അന്വേഷണം നടത്തുകയാണ്.
ആനക്കൊമ്പുകളുടെ വില്‍പ്പന നടക്കുന്നതായി വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാര്‍ പോതമേട്ടില്‍ നിന്നും പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് പോതമേട് സ്വദേശികളായ സിഞ്ചുകുട്ടന്, മണി എന്നിവർ പിടിയിലായത്. വില്‍പ്പനക്കായി എത്തിച്ച ആനക്കൊമ്പുകളുടെ ദൃശ്യങ്ങള്‍ വനംവകുപ്പ് സംഘത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. ദൃശ്യങ്ങള്‍ കാണിച്ചുള്ള ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പോതമേട്ടിലുള്ള പ്രതികളില്‍ ഒരാളുടെ വീട്ടില്‍ നിന്നും ഏകദേശം രണ്ട് കിലോയില്‍ അധികം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകളുടെ ഭാഗങ്ങള്‍ കണ്ടെത്തിയതായി വനം വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.
Also Read: Bike Theft: വിവിധ സ്ഥലങ്ങളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന സംഘം കൊല്ലത്ത് പിടിയിൽ!
പ്രതികളെ ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.