അർധരാത്രി വീട്ടിൽ കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ!

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീടും പരിസരവും മനസിലാക്കിയ ശേഷം അസറുദ്ദീൻ  രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തിന്റെ ചികിത്സക്കെന്ന വ്യാജേന പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും ഇയാൾ പണവും കൈക്കലാക്കിയിരുന്നു.

Written by - Ajitha Kumari | Last Updated : Jul 15, 2022, 10:52 AM IST
  • അർധരാത്രി വീട്ടിൽ കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
അർധരാത്രി വീട്ടിൽ കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ!

കോഴിക്കോട്: വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.  ഇരുപത്തിരണ്ടു വയസുള്ള പരപ്പനങ്ങാടി ആവില്‍ ബീച്ച് സ്വദേശിയായ അസറുദ്ദീനെയാണ് മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  

Also Read: Poco Case: പോക്സോ കേസിലെ 11 കാരിയെ തട്ടിക്കൊണ്ട് പോയി;ആറ് പേർ പിടിയിൽ

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീടും പരിസരവും മനസിലാക്കിയ ശേഷം അസറുദ്ദീൻ  രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തിന്റെ ചികിത്സക്കെന്ന വ്യാജേന പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും ഇയാൾ പണവും കൈക്കലാക്കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയും ശേഷം കോഴിക്കോട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി.  

Also Read: സൂര്യൻ ചന്ദ്ര രാശിയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും! 

മാവൂര്‍ സി.ഐ. വിനോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിജുലാല്‍, അജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News