Athirappilly Elephant Death: മസ്തകത്തിലെ അണുബാധ തുമ്പിക്കൈയിലേക്കും ബാധിച്ചു; അതിരപ്പിള്ളിയിലെ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ഇന്ന്

ഇന്നലെ ഉച്ചയോടെയാണ് ആന ചെരിഞ്ഞത്. മസ്തകത്തിലെ മുറിവിലുണ്ടായ അണുനബാധ തുമ്പിക്കയ്യിലേക്കും ബാധിച്ചിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Feb 22, 2025, 08:37 AM IST
  • കോടനാട് അഭയാരണ്യത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് ആന ചരിഞ്ഞത്.
  • ഇന്നലെ രാവിലെ വരെ ഭക്ഷണം കഴിച്ചിരുന്ന ആനയുടെ ആരോഗ്യസ്ഥിതി പെട്ടെന്ന് മോശമാകുകയായിരുന്നു.
  • തൃശൂർ മണ്ണുത്തിയിൽ നിന്നുള്ള ഡോക്ടർമാർ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് കൊമ്പന്റെ പോസ്റ്റ്മോർട്ടം നടത്തിയത്.
Athirappilly Elephant Death: മസ്തകത്തിലെ അണുബാധ തുമ്പിക്കൈയിലേക്കും ബാധിച്ചു; അതിരപ്പിള്ളിയിലെ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ഇന്ന്

തൃശൂർ: മസ്തകത്തിന് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞ അതിരപ്പിള്ളിയിലെ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവരും. ഹൃദസ്തംഭനമാണ് മരണകാരണം എന്നാണ് പ്രാഥമിക നി​ഗമനം. 65 സെന്റീമീറ്റർ ചുറ്റളവും 15 സെന്റീമീറ്റർ വ്യാസവും ഒന്നരയടിയോളം ആഴവുമുള്ള മുറിവായിരുന്നു ആനയുടെ മസ്തകത്തിലുണ്ടായിരുന്നത്. ആനയുടെ ശരീരത്തിൽ ലോഹ ഘടകങ്ങൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. മെറ്റൽ ഡിറ്റക്ടർ പരിശോധനയിലൂടെയാണ് ഇത് സ്ഥിരീകരിച്ചത്. ആനകൾ തമ്മിൽ കൊമ്പ് കോർത്തുണ്ടായ മുറിവാണ് അണിബാധയ്ക്ക് കാരണമായത്. 

കോടനാട് അഭയാരണ്യത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് ആന ചരിഞ്ഞത്. ഇന്നലെ രാവിലെ വരെ ഭക്ഷണം കഴിച്ചിരുന്ന ആനയുടെ ആരോഗ്യസ്ഥിതി പെട്ടെന്ന് മോശമാകുകയായിരുന്നു. തൃശൂർ മണ്ണുത്തിയിൽ നിന്നുള്ള ഡോക്ടർമാർ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് കൊമ്പന്റെ പോസ്റ്റ്മോർട്ടം നടത്തിയത്. കഴിഞ്ഞ മാസമായിരുന്നു വനത്തിനുള്ളിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ ആനയെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിൽ ചികിത്സയ്ക്ക് എത്തിച്ചിരുന്നു. 

Also Read: Idukki Accident: ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒളിമ്പ്യൻ കെഎം ബീനാമോളുടെ സഹോദരി അടക്കം മൂന്ന് മരണം

 

മസ്തകത്തിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചിരുന്നു. പരിശോധനയിൽ മുറിവിനുളളിൽ നിന്ന് പുഴുക്കളെ കണ്ടെത്തി. മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി പടർന്നതോടെ ശ്വാസം എടുക്കാനും ബുദ്ധിമുട്ടിയിരുന്നു. ഇതൊക്കെ മരണകാരണമായെന്നാണ് വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.

Trending News