കണ്ണൂർ: പൊലീസുകാർ കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിച്ച് സിപിഎം പ്രവർത്തകർ. സംഭവത്തിൽ 55 പേർക്കെതിരെ പൊലീസ് കേസെടുത്തു. മണോളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് സംഭവം.
കഴിഞ്ഞ ദിവസം മണോളിക്കാവ് ക്ഷേത്രത്തിൽ സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ക്ഷേത്ര ഉത്സവത്തിനിടെ എഴുന്നള്ളിപ്പ് നടന്നപ്പോൾ സിപിഎം പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിക്കുകയും ബിജെപി പ്രവർത്തകർ അത് തടഞ്ഞതോടെയുമാണ് പ്രശ്നങ്ങളുടെ തുടക്കം. സിപിഎം ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷം തടയാൻ ശ്രമിച്ച പൊലീസുകാർക്കെതിരെയും ആക്രമണമുണ്ടായി.
Read Also: ചികിത്സകൾ വിഫലം; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു
തലശ്ശേരി എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു. 27 സിപിഎം പ്രവർത്തകർക്കെതിരെ ഈ സംഭവത്തിൽ കേസെടുത്തു. കേരളം ഭരിക്കുന്നത് തങ്ങളാണെന്നും പൊലീസ് കാവിൽ കയറി കളിക്കേണ്ടെന്നും ഭീഷണിപ്പെടുത്തിയാണ് പൊലീസിനെതിരെ ആക്രമണം നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. ഇതിൽ പ്രതിയായ ആളെ പിടിക്കാനാണ് ഇന്ന് പൊലീസ് മണോളിക്കാവിലെത്തിയത്.
ഇന്ന് ഉത്സവം നടന്നുകൊണ്ടിരിക്കെയാണ് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യാനായി എസ്ഐയുടെ നേതൃത്വത്തിൽ പൊലീസുകാർ ക്ഷേത്രത്തിലേക്ക് വന്നത്. ഒന്നാം പ്രതി ബിപിനെ കസ്റ്റഡിയിലെടുത്ത പൊലീസിനെ സിപിഎം പ്രവർത്തകർ വളയുകയും ജീപ്പിൽ നിന്നും ബിപിനെ മോചിപ്പിക്കുകയും ചെയ്തു. പിന്നീട് പൊലീസുകാരെ ബന്ദികളാക്കിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 55 പേർക്കെതിരെ കലാപ ശ്രമത്തിനും കുറ്റനിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.