Get Set Baby Movie: "ഗെറ്റ് സെറ്റ് ബേബി", ഉണ്ണി മുകുന്ദനും കൂട്ടരും റെഡി; പ്രോമോ കാണാം

Get Set Baby Movie Promo: കോഹിനൂർ, കിളി പോയി എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയ് ​ഗോവിന്ദ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ​ഗെറ്റ് സെറ്റ് ബേബി.

Written by - Zee Malayalam News Desk | Last Updated : Feb 19, 2025, 10:46 PM IST
  • അർജുൻ എന്ന ​ഗൈനക്കോളജിസ്റ്റിന്റെ കഥാപാത്രമാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്
  • അയാളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം
Get Set Baby Movie: "ഗെറ്റ് സെറ്റ് ബേബി", ഉണ്ണി മുകുന്ദനും കൂട്ടരും റെഡി; പ്രോമോ കാണാം

'ഗെറ്റ് സെറ്റ് ബേബി'യിലെ രണ്ടാമത്തെ വിഡിയോ ഗാനം പുറത്തിറക്കി. പാന്‍ ഇന്ത്യയില്‍ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. നരേഷ് അയ്യർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ രചിച്ച ഈ ഗാനത്തിന്‌ ഈണമിട്ടിരിക്കുന്നത് സാം സി.എസ് ആണ്‌.

"ഗെറ്റ് സെറ്റ് ബേബി"യുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ ട്രെൻഡിങ്ങിൽ തുടരുകയാണ്. ചിത്രത്തിലെ ആദ്യ ഗാനവും ട്രെൻഡിങ് ലിസ്റ്റിൽ തുടരുകയാണ്. കപില്‍ കപിലനും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്‌ 'മനമേ ആലോലം' എന്ന ഹൃദയഹാരിയായ മെലഡി ഗാനം ആലപിച്ചിരിക്കുന്നത്.

കോഹിനൂർ, കിളി പോയി എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു കംപ്ലീറ്റ് ഫാമിലി എന്റെർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലറും ഗാനങ്ങളും നൽകുന്നത്. അർജുൻ എന്ന ഗൈനക്കോളജിസ്റ്റിന്റെ കഥാപാത്രമാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. അയാളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഫെബ്രുവരി 21ന് ചിത്രം വേൾഡ് വൈഡ് റിലീസിനെത്തും. നിഖില വിമലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. യു സർട്ടിഫിക്കറ്റ് ആണ് സെൻസറിങ്ങിൽ ചിത്രത്തിന് ലഭിച്ചത്.

ALSO READ: ദുൽഖർ സൽമാൻ ചിത്രം 'കാന്ത'യിൽ ഭാഗ്യശ്രീ ബോർസെ നായിക

ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, ദിലീപ് മേനോൻ, വിജയ് ജേക്കബ്, സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി, ഗംഗ മീര, അതുല്യ ആഷാടം, കെ പി എ സി ലീല തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. 

സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് നിർമാതാക്കൾ. ആർ‍ഡിഎക്സിന്‌ ശേഷം അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ചിത്രമാണിത്. വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്.

സഹനിർമ്മാതാക്കൾ: പരിധി ഖാൻഡെൽവാൾ, അഡ്വ: സ്മിത നായർ, സാം ജോർജ്. എഡിറ്റിംഗ്: അർജു ബെൻ. പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ കെ ജോർജ്. വസ്ത്രാലങ്കാരം: സമീറാ സനീഷ്. പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ. പ്രമോഷന്‍ കണ്സള്‍ട്ടന്‍റ്: വിപിന്‍ കുമാര്‍ വി. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ. മേക്കപ്പ്: ജിതേഷ് പൊയ്യ. സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ. സൗണ്ട് മിക്സ്: വിഷ്ണു പി സി. സ്റ്റിൽസ്: ബിജിത് ധർമ്മടം. ഡിസൈൻസ്: യെല്ലോ ടൂത്ത്സ്. പി ആർ ഒ: എ എസ് ദിനേശ്. നോർത്ത് ഇന്ത്യൻ റിലീസ്: പെൻ മരുദാർ. ഓവർസീസ് റൈറ്സ്: ഫാർസ് ഫിലിംസ്. ഓഡിയോ ലേബൽ: തിങ്ക് മ്യൂസിക്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News