Wild Elephant Attack: വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ആദിവാസി കൊല്ലപ്പെട്ടു

Wild Elephant Attack: തൃശൂരിൽ കാട്ടാന ആക്രമണത്തിൽ അറുപതുകാരൻ കൊല്ലപ്പെട്ടു

Written by - Zee Malayalam News Desk | Last Updated : Feb 19, 2025, 12:48 PM IST
  • തൃശൂർ താമരവെള്ളച്ചല‍ ആദിവാസി മേഖലയിലാണ് സംഭവം.
  • കാട്ടനയുടെ അടിയേറ്റ് പ്രഭാകരൻ വീഴുകയായിരുന്നു.
  • ഇതിനുശേഷം ആന ചവിട്ടി കൊലപ്പെടുത്തിയെന്നാണ് വിവരം.
Wild Elephant Attack: വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ആദിവാസി കൊല്ലപ്പെട്ടു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. തൃശൂർ താമരവെള്ളച്ചല‍ ആദിവാസി മേഖലയിലാണ് സംഭവം. താമരവെള്ളച്ചാല്‍ സ്വദേശി പാണഞ്ചേരി 14-ാം വാർഡിലെ  താമരവെള്ളച്ചാൽ സങ്കേതത്തിലെ മലയൻ വീട്ടിൽ പ്രഭാകരൻ(60) ആണ് കൊല്ലപ്പെട്ടത്. കാടിനുള്ളിൽ വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയ സമയത്താണ് ആനയുടെ ചവിട്ടേറ്റ് പ്രഭാകരൻ മരിച്ചത്. നാലു കിലോമീറ്റർ ഉൾവനത്തിൽ കരടിപാറ തോണിക്കലിൽ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ഇയാളോടൊപ്പം മകനും മരുമകനമുണ്ടായിരുന്നു.

കാട്ടനയുടെ അടിയേറ്റ് പ്രഭാകരൻ വീഴുകയായിരുന്നു. ഇതിനുശേഷം ആന ചവിട്ടി കൊലപ്പെടുത്തിയെന്നാണ് വിവരം. കൂടെയുള്ളവർ ഓടിരക്ഷപ്പെടുയായിരുന്നു. മൃതദേഹം കാടിനുള്ളിലാണ്. പീച്ചി വനമേഖലയോട് ചേര്‍ന്ന പ്രദേശമാണിത്. കൂടെയുണ്ടായിരുന്നവര്‍ തന്നെയാണ് പ്രഭാകരന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം നാട്ടിലറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതിന് ശേഷമെ മറ്റ് നടപടികളുണ്ടാകൂ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും

Trending News