പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ നിലപാട് മാറ്റി പ്രതി. കുറ്റസമ്മതമൊഴി നല്‍കാന്‍ തയാറല്ലെന്ന് ചെന്താമര. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് നിലപാട് മാറ്റം.
ചെന്താമര കുറ്റം സമ്മതിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ ജേക്കബ് മാത്യു പറഞ്ഞു. കുറ്റസമ്മതത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് ചെന്താമരയ്ക്ക് മുന്‍പ് അറിയില്ലായിരുന്നുവെന്നും അക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ കുറ്റം സമ്മതിക്കുന്നില്ലെന്ന നിലപാട് എടുത്തതായും അഭിഭാഷകന്‍ പറഞ്ഞു.
Read Also: 25 മിനിറ്റ് പരസ്യമോ? പിവിആർ-ഐനോക്സിന് ഒരു ലക്ഷം രൂപ പിഴ
പ്രതിയുടെ കുറ്റസമ്മതമൊഴി എടുക്കാൻ ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്ന് ഉച്ചക്ക് ശേഷം ചെന്താമരയെ ഹാജരാക്കിയത്. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ആ ചോദ്യങ്ങൾക്കെല്ലാം കൂസലില്ലാതെ ആയിരുന്നു പ്രതിയുടെ മറുപടി.
എന്നാൽ അഭിഭാഷകനെ കണ്ടതിന് ശേഷം പ്രതി നിലപാട് മാറ്റുകയായിരുന്നു. ഇതോടെ പൊലീസ് കസ്റ്റഡിയിൽ ചെന്താമരയെ വിടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് ചെന്താമരയെ മാറ്റി. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് പാലക്കാട് സി.ജെ.എം കോടതിയാണ് രഹസ്യ മൊഴിയെടുക്കാന്‍ ചിറ്റൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ ചുമതലപ്പെടുത്തിയത്.
ചെന്താമരയുടെ ആദ്യ കേസിന്റെ ജാമ്യം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 2019ല്‍ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. ഈ കേസിലെ ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് പ്രതി സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി പൊലീസ് സമര്‍പ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും