Detox Drinks: അമിതവണ്ണത്തിൽ നിന്ന് മുക്തി നേടാൻ ഈ മാജിക് ഡിറ്റോക്സ് പാനീയങ്ങൾ സഹായിക്കും

How Detox Drinks help to loss weight: ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട്. അതിലൊന്നാണ് ചില പാനീയങ്ങൾ കുടിക്കുക എന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 19, 2023, 07:18 PM IST
  • ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട്.
  • അതിലൊന്നാണ് ചില പാനീയങ്ങൾ കുടിക്കുക എന്നത്.
Detox Drinks: അമിതവണ്ണത്തിൽ നിന്ന് മുക്തി നേടാൻ ഈ മാജിക് ഡിറ്റോക്സ് പാനീയങ്ങൾ സഹായിക്കും

ശരീരഭാരം കുറയ്ക്കാൻ നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ഭക്ഷണക്രമമാണ് ശരീരഭാരം കൂട്ടാനുള്ള പ്രധാന കാരണം. ദൈനംദിന ജീവിതത്തിൽ അനാവശ്യവും അനാരോഗ്യകരവുമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കും. അമിത വണ്ണം വർധിക്കുന്നത് മൂലം പലർക്കും പല ആരോ​ഗ്യ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.

എന്നാൽ അമിതവണ്ണം കുറയ്ക്കുക എന്നതും ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട്. അതിലൊന്നാണ് ചില പാനീയങ്ങൾ കുടിക്കുക എന്നത്. ഡിടോക്‌സ് പാനീയങ്ങൾ കുടിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് അലിയിക്കാനും വിഷാംശങ്ങളെ അകറ്റാനും സാധിക്കും. ഡിറ്റോക്സ് പാനീയങ്ങൾ ഉണ്ടാക്കാനും വളരെ എളുപ്പമാണ്. അത്തരത്തിൽ ശരീരത്തിന് ഏറെ ​ഗുണപ്രദമായ ഡിറ്റോക്സ് പാനീയങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഇഞ്ചി ചായ

ഇഞ്ചി ചായ കുടിച്ചാൽ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും വയറ്റിലെ ആസിഡ് പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും നമുക്ക് സാധിക്കും. ഇത് നമ്മുടെ ശരീരത്തിൽ നല്ലൊരു ഡിറ്റോക്സ് പാനീയമായി പ്രവർത്തിക്കുന്നു. ഇഞ്ചി ചൂടുവെള്ളത്തിൽ തിളപ്പിച്ച് അരിച്ചെടുത്ത് ഒരു ടീസ്പൂൺ നാരങ്ങാനീരും അര ടീസ്പൂൺ തേനും ചേർത്ത് ഇളക്കുക.

ALSO READ: കൊഴുപ്പ് അലിയിക്കും, വിഷാംശം ഇല്ലാതാക്കും..! ഫൈബർ നിറഞ്ഞ ആഹാരം കഴിക്കേണ്ടതിന്റെ പ്രാധാന്യം

നാരങ്ങയും കുക്കുമ്പർ വെള്ളവും

ഈ ഡിറ്റോക്സ് പാനീയം തയ്യാറാക്കാൻ, ഒരു കുക്കുമ്പർ മുറിച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ ഇടുക. ഇതിലേക്ക് കുറച്ച് നാരങ്ങ നീര് ചേർക്കുക. കുറച്ച് സമയത്തിന് ശേഷം നിങ്ങൾക്ക് ഇത് കുടിക്കാം. ഈ ഡിറ്റോക്സ് പാനീയം കലോറിയിൽ കുറവുള്ളതും ശരീരഭാരം കുറയ്ക്കാൻ ഫലപ്രദവുമാണ്.

കാരറ്റ്, ഓറഞ്ച് ജ്യൂസ്

ഈ ഡിറ്റോക്സ് പാനീയം വിശപ്പ് കുറയ്ക്കുന്നു. ഇത് അനാവശ്യവും അനാരോഗ്യകരവുമായ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ പരിമിതപ്പെടുത്തുന്നു. നാരുകളാൽ സമ്പന്നമായ ഈ പാനീയം ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു. അതിനായി ഓറഞ്ചും കാരറ്റും മിക്‌സ് ചെയ്ത് അതിന്റെ നീര് എടുത്ത് കുടിക്കുക.
 
സ്ട്രോബെറി, കറുവപ്പട്ട

ഈ ഡിറ്റോക്സ് പാനീയം തയ്യാറാക്കാൻ, സ്ട്രോബെറി മുറിച്ച് വെള്ളത്തിൽ കലർത്തുക. അതിൽ അര ടീസ്പൂൺ കറുവപ്പട്ട പൊടിക്കുക. വെറും വയറ്റിൽ നിങ്ങൾക്ക് ഈ ഡിറ്റോക്സ് വെള്ളം കുടിക്കാം. ഇത് പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുന്നു.

ലസ്സി

ലസ്സി നല്ലൊരു ഡിടോക്സ് പാനീയമാണ്. തൈര് പ്രോബയോട്ടിക്‌സിന്റെ നല്ലൊരു ഉറവിടമാണ്. ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News