പല അസുഖങ്ങൾക്കും ഒരു മരുന്നായിട്ടാണ് തേൻ എല്ലാവരും ഉപയോഗിക്കുന്നത്. തടി കുറയ്ക്കാനും, തൊണ്ടയിലെ കരകരപ്പ് മാറ്റാനും, മുറിവുകൾ ഉണങ്ങാനും, ചർമ്മ പ്രശ്നങ്ങൾക്കുമെല്ലാം ആളുകൾ തേൻ ഉപയോഗിക്കാറുണ്ട്. രോഗപ്രതിരോധശേഷി കൂട്ടുന്നതിനും തേൻ മികച്ചതാണ്. ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി അലർജിക്ക് വരെ മരുന്നാണ് തേൻ. പണ്ട് തൊട്ടേ ആഹാരത്തിലും മരുന്നുകളിലും ഉപയോഗിക്കുന്നതാണ് തേൻ. തേനിൽ ബയോആക്ടീവ് കോംപൗണ്ട്‌സും ആന്റിഓക്‌സിഡന്റ്‌സും അടങ്ങിയിരിക്കുന്നു. മിക്ക സൗന്ദര്യവർധക വസ്തുക്കളിലെയും പ്രധാന ചേരുവ തേൻ തന്നെയാണ്. പ്രോട്ടീന്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയെല്ലാം തേനിൽ അടങ്ങിയിട്ടുണ്ട്. രക്തക്കുറവുള്ളവര്‍ തേന്‍ കഴിക്കുന്നത് നല്ലതാണ്.
എന്നാൽ ചൂടുള്ള പാനീയങ്ങളിൽ തേൻ ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നത് നിങ്ങൾക്ക് അറിയാമോ? ആരോഗ്യ ഗുണം കൂടുതൽ ആയതിനാൽ പലരും പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കാറുണ്ട്. ചൂടുള്ള പദാർഥത്തിൽ തേൻ ചേർക്കുമ്പോൾ അത് സ്വയം വിഷമായി മാറുന്നു. തേന്‍ ചൂടാകുമ്പോള്‍ ഇതിലെ പഞ്ചസ്സാര ഒരു മാരകവിഷമായി മാറും എന്നാണ് പഠനങ്ങൾ പറയുന്നത്.
മാർക്കറ്റിൽ നിന്നും തേൻ വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. പല അസുഖങ്ങൾക്കും ഈ തേൻ ആയിരിക്കും ഉപയോഗിക്കുന്നതും. എന്നാൽ ഇവ അമിതമായി ചൂടാക്കി ഒരുപാട് പ്രോസ്സസിംഗ് കഴിഞ്ഞാണ് വിപണിയിൽ എത്തുന്നത്. ചൂടാക്കുമ്പോള്‍ ഇതിലെ പഞ്ചസ്സാര എച്ച്എംഎഫ് എന്നറിയപ്പെടുന്ന ഒരു മാരക വിഷമായി മാറും. ഇത്തരം തേന്‍ ലഭ്യമാകുന്നത് പ്ലാസ്റ്റിക്ക് കുപ്പികളിലാണ് എന്നതാണ് മറ്റൊരു സത്യാവസ്ഥ. ഫ്രഷ് ആയിട്ടുള്ള തേൻ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ആരോഗ്യത്തിനും ചര്‍മ്മത്തിനുമെല്ലാം ഇത് ഉപയോഗിക്കാം. ചൂടാക്കാതെ തേൻ ഉപയോഗിച്ചാലും മതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...