Honey: തേൻ നല്ലതാണ്... എന്നാൽ, അമിതമായി കഴിച്ചാൽ ആരോ​ഗ്യത്തിന് ദോഷം ചെയ്യും

Honey: തേനിന് നിരവധി ഔഷധഗുണങ്ങളുണ്ട്. എന്നിരുന്നാലും തേനിന്റെ അമിതമായ ഉപഭോഗം വിവിധ പാർശ്വഫലങ്ങളും ഉണ്ടാക്കും.

Written by - Zee Malayalam News Desk | Last Updated : Jun 12, 2022, 02:45 PM IST
  • തുടർച്ചയായി ധാരാളം തേൻ കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും
  • തേനിന്റെ അമിത ഉപയോ​ഗം ​ഗ്യാസ്ട്രിക് പ്രശ്നങ്ങളിലേക്ക് നയിക്കും
  • അതിനാൽ, ദിവസവും തേൻ കഴിക്കുകയാണെങ്കിൽ, അമിത അളവിൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം
Honey: തേൻ നല്ലതാണ്... എന്നാൽ, അമിതമായി കഴിച്ചാൽ ആരോ​ഗ്യത്തിന് ദോഷം ചെയ്യും

തേനിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ആന്റി ഓക്സിഡന്റുകളും ധാതുക്കളും ധാരാളം ഉള്ളതിനാൽ പഞ്ചസാരയ്ക്ക് പകരം ഉപയോ​ഗിക്കാവുന്ന ആരോഗ്യകരമായ ഒരു ബദലാണ് തേൻ. തേനിന് നിരവധി ഔഷധഗുണങ്ങളുണ്ട്. എന്നിരുന്നാലും തേനിന്റെ അമിതമായ ഉപഭോഗം വിവിധ പാർശ്വഫലങ്ങളും ഉണ്ടാക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ്: തേൻ പഞ്ചസാരയ്ക്ക് പകരം ഉപയോ​ഗിക്കാവുന്ന മികച്ച ബദലാണ്. എന്നാൽ, ഇതിനർഥം തേൻ പഞ്ചസാര രഹിതമാണെന്നല്ല. തേനിൽ കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. അമിതമായി തേൻ ഉപയോ​ഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകും. പ്രമേഹമുള്ളവർ തേൻ ജാഗ്രതയോടെ ഉപയോഗിക്കേണ്ടതാണ്. പ്രമേഹമുള്ളവർ ഭക്ഷണത്തിൽ തേൻ ഉൾപ്പെടുത്തുന്നതിന് മുമ്പ് ആരോ​ഗ്യവി​ദ​ഗ്ധന്റെ നിർദേശം സ്വീകരിക്കേണ്ടതാണ്.

വയറുവേദന: തുടർച്ചയായി ധാരാളം തേൻ കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും. തേനിന്റെ അമിത ഉപയോ​ഗം ​ഗ്യാസ്ട്രിക് പ്രശ്നങ്ങളിലേക്ക് നയിക്കും. അതിനാൽ, ദിവസവും തേൻ കഴിക്കുകയാണെങ്കിൽ, അമിത അളവിൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ALSO READ: Microwave: മൈക്രോവേവ് ഓവനിൽ പതിവായി ഭക്ഷണം ചൂടാക്കി കഴിക്കുന്നവരാണോ നിങ്ങൾ? അറിഞ്ഞിരിക്കണം ഈ അഞ്ച് അപകടങ്ങൾ

മലബന്ധം: അമിതമായി തേൻ കഴിക്കുന്നതിന്റെ മറ്റൊരു പാർശ്വഫലമാണ് മലബന്ധം. തേൻ ഉപഭോഗം പ്രതിദിനം പരമാവധി 10 ടീസ്പൂൺ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. അതിൽ കൂടുതലായാൽ മലബന്ധത്തിന് കാരണമാകും. അതിനാൽ തേൻ അമിതമായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ശരീരഭാരം വർധിക്കും: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണ് സാധാരണയായി തേൻ ഇഷ്ടപ്പെടുന്നത്. ശരീരഭാരം കുറയ്ക്കാൻ, തേൻ ചെറുചൂടുള്ള വെള്ളത്തിലോ നാരങ്ങാനീരിനൊപ്പം ചേർത്തോ കഴിക്കണം. അമിതമായി തേൻ കഴിക്കുകയോ വെള്ളത്തിലോ നാരങ്ങാനീരിലോ കലർത്താതെ തേൻ കഴിക്കുകയോ ചെയ്താൽ ശരീരഭാരം കൂടും.

പല്ലുകൾക്ക് ഹാനികരം: തേൻ അമിതമായി കഴിക്കുന്നത് പല്ലിന്റെ ശുചിത്വത്തിന് ആരോഗ്യകരമല്ല. അമിതമായ തേൻ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും അവയെ ദുർബലമാക്കുകയും ചെയ്യും. ഇത് പല്ലുകളിൽ നിറവ്യത്യാസത്തിനും കാരണമാകുന്നു. തേൻ ചെറുതായി അസിഡിറ്റി ഉള്ളതാണ്. ഇത് പല്ലിന്റെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. എല്ലാ ഭക്ഷ്യവസ്തുക്കൾക്കും ഗുണങ്ങളും ദോഷങ്ങളുമുണ്ട്.  അതിനാൽ തേൻ ദോഷകരമായ ഭക്ഷണമല്ല, മിതമായ അളവിൽ കഴിക്കാൻ ശ്രമിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News