അങ്ങനെ മറ്റൊരു വിഷു കാലം കൂടി എത്തിയിരിക്കുകയാണ്. നാട്ടിലാകെ വിഷുവിനെ വരവേൽക്കാനുള്ള തിരക്കിലാണ്. ഇത്തവണ വിഷുവിന് സദ്യക്ക് എന്തെല്ലാമാണ് സ്പെഷ്യൽ. രുചികരമായ ഒരു ബോളി തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ രുചികരമായ ബോളിൽ എങ്ങനെ തയ്യാറാക്കണം എന്നറിയണമെങ്കിൽ തുടർന്ന് വായിക്കൂ...
ആവശ്യമായ സാധനങ്ങൾ
കടലപ്പരിപ്പ് -2 കപ്പ്
പഞ്ചസാര- 1/2 കപ്പ്
ഏലക്കാപ്പൊടി- 1 1/2 സ്പൂൺ
മൈദ - 2കപ്പ്
ഉപ്പ് - 1/4 സ്പൂൺ
ALSO READ: വിഷുപ്പുലരിയിൽ കൈനീട്ടം തപാൽ വഴി വീട്ടിലെത്തും! ചേയ്യേണ്ടത് ഇത്രമാത്രം
വെള്ളം- 1 ഗ്ലാസ്
എണ്ണ - 4 സ്പൂൺ
നെയ്യ് - 3 സ്പൂൺ
ബോളി തയ്യാറാക്കുന്നതിനായി ആദ്യം മൈദ മാവ് എടുക്കുക. അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി, വെള്ളം എന്നിവ ഒഴിച്ച് ഒപ്പം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചു യോജിപ്പിച്ച് എടുക്കുക. നല്ല പരുവത്തിൽ കുഴച്ചതിനു ശേഷം ഒരല്പം കൂടെ എണ്ണ അതിന്‍റെ നടുവിലായി ഒഴിച്ച ശേഷം അടച്ചു മൂടി മാറ്റി വെക്കുക. രണ്ടുമണിക്കൂറെങ്കിലും ഇത്തരത്തിൽ മൂടിവയ്ക്കണം. ഈ സമയത്ത് നമുക്ക് ഉള്ളിൽ വെക്കാനുള്ള മിശ്രിതം തയ്യാറാക്കാം.
അതിനുവേണ്ടി കടലപ്പരിപ്പ് നന്നായിട്ട് കഴുകി വൃത്തിയാക്കിയ ശേഷം അതിലെ വെള്ളം പൂർണ്ണമായും മാറാനായി സമയം നൽകുക. ശേഷം അടി കട്ടിയുള്ള ഒരു പാത്രം എടുത്തുവെച്ച് അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുക്കുക. ശേഷം കടലപ്പരിപ്പ് ഇതിലേക്ക് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ചൂടാക്കി ഒന്ന് മൂപ്പിച്ചെടുക്കുക.
അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉള്ള പഞ്ചസാര കൂടെ ചേർത്ത് വീണ്ടും ഇളക്കി നന്നായി യോജിപ്പിച്ചെടുക്കുക. പഞ്ചസാര ചൂടായി അലിയുന്നതിനനുസരിച്ച് കടലപ്പരിപ്പും അതിലേക്ക് ചേരും. അതായത് ആ പഞ്ചസാര ലായനിയും കടലപ്പരിപ്പും തമ്മിൽ നന്നായി യോജിച്ച് ചേരും. ആ സമയത്ത് സ്മാഷർ ഉപയോഗിച്ചോ മിക്സിയിലിട്ടോ കടലപ്പരിപ്പിനെയും പഞ്ചസാരയെയും തമ്മിൽ നന്നായി ഉടച്ച് മിക്സ് ചെയ്യുക. അതിനുശേഷം വീണ്ടും അതേ പാനിലേക്ക് തന്നെ ഈ മിശ്രിതം ചേർത്ത് അതിലേക്ക് ഏലക്കാപ്പൊടിയും ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക. അതിലെ വെള്ളത്തിന്റെ അംശം പോകുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക. അതൊരു മാവ് പോലെ കുഴച്ചു മാറ്റിവയ്ക്കാം.
അതിനുശേഷം നേരത്തെ തയ്യാറാക്കി വെച്ച മൈദാമാവ് എടുക്കുക. അതിൽ നിന്നും ഒരു ചെറിയ ഉരുള എടുത്ത് പരത്തുക. അതിന്റെ നടുവിൽ ആയിട്ട് തയ്യാറാക്കി വെച്ചിട്ടുള്ള കടലപ്പരിപ്പിന്റെ മാവിൽ നിന്നും ഒരു ചെറിയ ഉരുള എടുത്ത് നടുവിൽ വച്ച് അവ രണ്ടും വീണ്ടും പരത്തുക. കടലപ്പരിപ്പ് പുറത്ത് കാണത്തക്കവിധം വേണം പരത്തിയെടുക്കേണ്ടത്. പരത്തുമ്പോൾ അതിന്റെ സോഫ്റ്റ്നസ് നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം ഒരു ദോശക്കല്ല് എടുത്തു വച്ച് രണ്ട് സൈഡും നന്നായിട്ട് വേവിച്ചെടുക്കണം. ദോശ ചുടുന്ന സമയത്ത് നെയ്യ് ചേർത്താലും കുഴപ്പമില്ല. കൂടുതൽ രുചികരമാക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.