പാലക്കാട്: നവംബർ 20ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് മുന്നണികൾ റോഡ്ഷോകൾ നടത്തും. വൈകിട്ട് 6 മണി വരെയാണ് പരസ്യ പ്രചാരണം നടത്താനുള്ള സമയം. 27 ദിവസം നീണ്ടുനിന്ന പ്രചാരണമാണ് ഇന്ന് അവസാനിക്കുന്നത്. യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ എൽഡിഎഫ് സ്വതന്ത്രൻ ഡോ പി സരിൻ, എൻഡിഎയുടെ സി കൃഷ്ണകുമാറും തമ്മിലാണ് മത്സരം. എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഉച്ചയ്ക്ക് 2 മണിക്ക് ഒലവക്കോട് നിന്നാണ് തുടങ്ങുന്നത്. ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജങ്ഷനിൽ നിന്നും തുടങ്ങും. പി സരിൻ രാവിലെ കണ്ണാടി, പകൽ 11ന് മാത്തൂർ, രണ്ടിന് പിരായിരി എന്നീ പഞ്ചായത്തുകളിൽ മെഗാറോഡ് ഷോ നടത്തുമെന്നാണ് വിവരം. വൈകിട്ട് നാലിന് ഇൻഡോർ സ്റ്റേഡിയം പരിസരത്തുനിന്ന് കൊട്ടിക്കലാശത്തിന് തുടക്കം കുറിക്കും. ശേഷം തുറന്ന ജീപ്പിൽ സ്ഥാനാർഥി പ്രകടനം നടത്തും. അവസാനം പ്രകടനം സുൽത്താൻപേട്ട വഴി സ്റ്റേഡിയം സ്റ്റാൻഡിൽ സമാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.