Eknath Shinde Death Threat: ഏക്നാഥ് ഷിൻഡേക്ക് വധഭീഷണി; കാർ ബോംബ് വച്ച് തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം, സുരക്ഷ ശക്തമാക്കി

Maharashtra Deputy CM Eknath Shinde: ഏക്നാഥ് ഷിൻഡെ സഞ്ചരിക്കുന്ന കാറിൽ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശം. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്.

Edited by - Zee Malayalam News Desk | Last Updated : Feb 20, 2025, 05:01 PM IST
  • ഇതിന് മുൻപും ഷിൻഡെക്കെതിരെ വധഭീഷണിയുണ്ടായിരുന്നു
  • ഏക്നാഥ് ഷിൻഡെയ്ക്കും മകനുമെതിരെ വധഭീഷണി മുഴക്കിയതിന് 19 വയസുള്ള ഒരു കോളേജ് വിദ്യാർഥി അറസ്റ്റിലായിരുന്നു
Eknath Shinde Death Threat: ഏക്നാഥ് ഷിൻഡേക്ക് വധഭീഷണി; കാർ ബോംബ് വച്ച് തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം, സുരക്ഷ ശക്തമാക്കി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് വീണ്ടും വധഭീഷണി. ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ സഞ്ചരിക്കുന്ന കാറിൽ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശം. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിലും ജെജെ മാർ​ഗ് പോലീസ് സ്റ്റേഷനിലുമാണ് ഭീഷണി സന്ദേശം എത്തിയത്.

സന്ദേശം അയച്ചയാളുടെ ഐപി അഡ്രസ് കണ്ടെത്താൻ മുംബൈ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. വധഭീഷണിയുണ്ടായ സാഹചര്യത്തിൽ ഏക്നാഥ് ഷിൻഡെയുടെ സുരക്ഷ ശക്തമാക്കി. അതേസമയം, ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ ഡൽഹിയിൽ എത്തിയിരുന്നു.

ALSO READ: ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇതിന് മുൻപും ഷിൻഡെക്കെതിരെ വധഭീഷണിയുണ്ടായിരുന്നു. ഏക്നാഥ് ഷിൻഡെയ്ക്കും മകൻ ശ്രീകാന്ത് ഷിൻഡെക്കും എതിരെ വധഭീഷണി മുഴക്കിയതിന് 19 വയസുള്ള ഒരു കോളേജ് വിദ്യാർഥി അറസ്റ്റിലായിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഷിൻഡെയുടെ സുരക്ഷ ശക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News