Dandruff Remedies : താരനെ ഇല്ലാതാക്കാന്‍ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില എളുപ്പ വിദ്യകൾ

Dandruff Easy Remedies : വെളിച്ചെണ്ണ നമ്മുടെ മുടിക്ക്  നല്ലതാണെന്ന് നമ്മുക്ക് അറിയാം. ഇതിനോടൊപ്പം കുറച്ച് നാരങ്ങാ നീര് കൂടി ചേർത്താൽ താരന് പരിഹാരമാകും. 

Written by - Zee Malayalam News Desk | Last Updated : Jan 8, 2023, 06:03 PM IST
  • മുടിയുടെ സംരക്ഷണത്തിന് ഉപ്പ് വളരെയധികം സഹായിക്കും. ഉപ്പ് തലയിൽ വിതറുന്നത് താരൻ അകറ്റാൻ സഹായിക്കും.
  • വെളിച്ചെണ്ണ നമ്മുടെ മുടിക്ക് നല്ലതാണെന്ന് നമ്മുക്ക് അറിയാം. ഇതിനോടൊപ്പം കുറച്ച് നാരങ്ങാ നീര് കൂടി ചേർത്താൽ താരന് പരിഹാരമാകും.
  • വെളുത്തുള്ളി താരൻ അകറ്റാൻ വളരെ ഫലപ്രദമാണ്. ഇതിലെ ആന്റി ഫംഗൽ കഴിവുകൾ താരൻ ഒഴിവാക്കാൻ സഹായിക്കും.
Dandruff Remedies : താരനെ ഇല്ലാതാക്കാന്‍ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില എളുപ്പ വിദ്യകൾ

താരൻ മിക്കവരിലും കാണുന്ന ഒരു പ്രശ്‌നമാണ്. ചെറിയ തോതിൽ ആരംഭിക്കുന്ന ഈ പ്രശ്‌നം രൂക്ഷമാകാൻ ആരംഭിക്കുന്നതോടെ അത് ചിലരിൽ ആത്മവിശ്വാസത്തെ പോലും ബാധിക്കാനുള്ള കാരണമാകാറുണ്ട്. തല നേരെ ചീകാത്തത് കൊണ്ടും, ചർമ്മം വരണ്ടത് ആയാലുമൊക്കെ ഈ പ്രശ്‌നം വരാറുണ്ട്. സ്‌ട്രെസ്സാണ് ഇതിന്റെ മറ്റൊരു കാരണം. മറ്റ് പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാറുണ്ട്. മലാസെസിയ എന്ന ഫംഗസ് നമ്മുടെ തലയോട്ടിയുടെ പ്രതലത്തിൽ  വളരാൻ ആരംഭിക്കുന്നതാണ് താരൻ ഉണ്ടാകാൻ കാരണം. ഇത് തലയോട്ടിയുടെ പ്രതലം വരണ്ടത് ആക്കാനും ചെറിയ മുറിവുകൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. അതെ സമയം മറ്റൊരു തരം താരൻ തലയോട്ടിയിൽ എണ്ണയുടെ അംശം കൂട്ടാറും ഉണ്ട്. താരൻ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ ഇവയൊക്കെയാണ്.

താരൻ അകറ്റാനുള്ള എളുപ്പ വിദ്യകൾ 

ഉപ്പ് 

മുടിയുടെ സംരക്ഷണത്തിന് ഉപ്പ് വളരെയധികം സഹായിക്കും. ഉപ്പ് തലയിൽ വിതറുന്നത് താരൻ അകറ്റാൻ സഹായിക്കും. തലയിൽ ഉപ്പ് വിതറിയതിന് ശേഷം വൃത്താകൃതിയിൽ തല മസാജ് ചെയ്യണം. ഇത് തലയോട്ടി വൃത്തിയാക്കാനും, മുടിയുടെ ഭംഗി കൂട്ടാനും സഹായിക്കും. ഇത് കഴിഞ്ഞ് മുടി ഷാമ്പൂ ഉപയോഗിച്ച് കഴുകണം. ഇതുകൂടാതെ ഉപ്പ് വെള്ളം തളിച്ച് തല മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ മുടിക്ക് കരുത് നൽകാനും ഇത് സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി താരൻ അകറ്റാൻ വളരെ ഫലപ്രദമാണ്. ഇതിലെ ആന്റി ഫംഗൽ കഴിവുകൾ താരൻ ഒഴിവാക്കാൻ സഹായിക്കും. വെളുത്തുള്ളിയുടെ ദുര്‍ഗന്ധം അകറ്റാന്‍ ചതച്ച വെളുത്തുള്ളിയില്‍ തേന്‍ ചേര്‍ത്ത് മുടിയിൽ പുരട്ടിയാൽ മതി. ഇത് തേച്ച് പിടിപ്പിച്ചതിന് ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയണം.  തലയിൽ വെളുത്തുള്ളി തേച്ച് പീഡിപ്പിച്ചതിന് 10 മിനിറ്റുകൾക്ക് ശേഷം മാത്രമേ കഴുകി കളയാൻ പാടുള്ളൂ.

ALSO READ: Dietary Supplements: ഡയറ്ററി സപ്ലിമെന്റുകളുടെ ​ഗുണങ്ങളും ദോഷങ്ങളും

 ആപ്പിൾ സെഡാർ വിനഗർ 

ആദ്യം മുടി കഴുകുക ശേഷം ആപ്പിൾ സെഡാർ വിനഗറും വെള്ളവും സമാസമം ചേർത്ത് മുടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം കഴുകി കളയുക.  ഓരോ തവണ തല കഴുകുമ്പോഴും നിങ്ങൾക്കിത് ഉപയോഗിക്കാം. എന്നാൽ എല്ലാ ദിവസവും ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  രണ്ട് ദിവസത്തിലൊരിക്കൽ ഉപയോഗിക്കുക എന്നതാണ് ഏറ്റവും ശരിയായ മാർഗ്ഗം.

വെളിച്ചെണ്ണയും നാരങ്ങയും

വെളിച്ചെണ്ണ നമ്മുടെ മുടിക്ക്  നല്ലതാണെന്ന് നമ്മുക്ക് അറിയാം. ഇതിനോടൊപ്പം കുറച്ച് നാരങ്ങാ നീര് കൂടി ചേർത്താൽ താരന് പരിഹാരമാകും. 2 സ്പൂൺ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അതിലേക്ക് അതെ അളവിൽ നാരങ്ങാനീര് ചേർത്തിട്ട് മുടിയിൽ തേച്ച് പിടിപ്പിക്കണം. 20 മിനിട്ടുകൾക്ക് ശേഷം കഴുകി കളഞ്ഞാൽ താരൻ കുറയാൻ സഹായിക്കും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News