Parassala Sharon Raj Murder Case: പാറശ്ശാല ഷാരോൺ വധക്കേസില്‍ ഇന്ന് വിധി

Sharon Murder Case Verdict Today: മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കൊലപാതകത്തിന് പദ്ധതിയിട്ടത്. 

Written by - Zee Malayalam News Desk | Last Updated : Jan 17, 2025, 08:37 AM IST
  • പാറശ്ശാല ഷാരോൺ വധക്കേസിൽ വിധി ഇന്ന്
  • \മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് ഇന്ന് വിധി പറയുന്നത്
  • കാമുകനായ ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊടുത്ത് കൊലപ്പെടുത്തിയതാണ് കേസ്
Parassala Sharon Raj Murder Case: പാറശ്ശാല ഷാരോൺ വധക്കേസില്‍ ഇന്ന് വിധി

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ വിധി ഇന്ന്.  മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് ഇന്ന് വിധി പറയുന്നത്. കാമുകനായ ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊടുത്ത് കൊലപ്പെടുത്തിയതാണ് കേസ്. കേസിൽ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികളാണ്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പറയുന്നത്. 

Also Read:  നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മഹാസമാധി ഇന്ന്; സന്യാസിവര്യന്മാർ പങ്കെടുക്കും

2022 ഒക്ടോബർ 14 നായിരുന്നു ഷാരോണ്‍ കഷായം കുടിക്കുന്നത്. തുടർന്ന് അവശനിലയിലായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 11 ദിവസത്തിന് ശേഷം ഷാരോണ്‍ മരിക്കുകയായിരുന്നു. ഷാരോണും ഗ്രീഷ്മയും വര്ഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ  കൊലപ്പെടുത്തിയത്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22 മത്തെ വയസിലാണ് ഈ  കേസിൽ പ്രതിയാകുന്നത്. എന്നാൽ ഗ്രീഷ്മ കഷായം നൽകിയെന്ന് ഷാരോൺ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ഷാരോൺ സ്വയം കഷായം എടുത്ത് കുടിച്ചതാണെന്നുമാണ് പ്രതിഭാഗം വാദിച്ചത് എന്നാൽ മരണത്തിന് രണ്ടു ദിവസം മുൻപ് ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ അച്ഛനായ ജയരാജയോട് പറഞ്ഞതായി അദ്ദേഹം മൊഴി നൽകി. ഈ വെളിപ്പെടുത്തലാണ് ഷാരോണിന്റെ മരണമൊഴിയായി പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ചത്. 

Also Read: മിഥുന രാശിക്കാർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും, കർക്കടക രാശിക്കാർ ചെലവുകൾ ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

ആദ്യം ജ്യൂസ് ചലഞ്ച് എന്ന പേരിൽ പാരാസെറ്റാമോൾ കലർത്തിയ ജ്യൂസ് ഷാരോണിനെ കൊണ്ട് ഗ്രീഷ്മ കുടിപ്പിച്ചിരുന്നു. പക്ഷേ ശാരീരികമായി ബുദ്ധിമുട്ടുകളുണ്ടായെങ്കിലും ഷാരോണ്‍ അന്ന് രക്ഷപ്പെട്ടിരുന്നു. അതോടെയാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഗ്രീഷ്മ  കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്ത് കൊലപ്പടുത്തിയത്. ആദ്യമൊക്കെ വിസമ്മതിച്ച ഗ്രീഷ്‌മ ഒടുവിൽ പോലീസ് ചോദ്യം ചെയ്യതപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. തെളിവുകൾ നശിപ്പിച്ച കുറ്റത്തിന് ഗ്രീഷ്മയുടെ അമ്മ സിന്ധു അമ്മാവൻ നിർമ്മല കുമാരൻ നായർ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. 

ഇതിനിടയിൽ പോലീസ് കസ്റ്റഡിയിൽ വച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കഷായത്തിൽ കളനാശിനി കലർത്തുന്നതിനെക്കുറിച്ച് ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞതടക്കം ഒട്ടേറെ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്.  കേസിൽ 2023 ജനുവരി 25 ന് പോലീസ് കുറ്റപത്രം സമർപ്പിക്കുകയും. 2023 സെപ്റ്റംബറിൽ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിക്കുകയുമായിരുന്നു. വിധി എന്താകുമെന്ന് അല്പസമയത്തിനുള്ളിൽ അറിയാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News