പാചകത്തിൽ തൈര് ധാരാളം ഉപയോഗിക്കുന്നവരാണ് ഇന്ത്യക്കാർ. കാൽസ്യം, വിറ്റാമിൻ ബി-2, വിറ്റാമിൻ ബി 12, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമായതിനാൽ തൈര് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു.
വേനൽക്കാലത്ത് തൈര് കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തിനും തണുപ്പിനും വേണ്ടിയാണ്. തൈരിൽ പ്രോബയോട്ടിക്സും പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, തൈര് കഴിച്ചതിന് ശേഷം മുഖക്കുരു, ചർമ്മ അലർജി, ദഹന പ്രശ്നങ്ങൾ എന്നിവ പലപ്പോഴും ആളുകൾ നേരിടുന്നതായി കാണാറുണ്ട്. കൂടാതെ ചിലർക്ക് തൈര് കഴിച്ചതിന് ശേഷം ശരീരത്തിൽ ചൂടും അനുഭവപ്പെടാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, തൈരുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്. കൂടാതെ നിങ്ങൾ ദിവസവും തൈര് കഴിക്കണോ വേണ്ടയോ എന്ന് കൂടി അറിഞ്ഞിരിക്കണം.
ALSO READ: മുഖത്ത് ചെറിയ കുരുക്കൾ ഉണ്ടോ? ഈ വീട്ടുവൈദ്യം പ്രയോഗിക്കൂ, ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും!!
തൈര് കഴിച്ചതിന് ശേഷം ശരീരത്തിൽ ചൂട് ഉയരുന്നത് എന്തുകൊണ്ട്
തൈരിന് ശരീരത്തെ തണുപ്പിക്കാൻ കഴിയുമെന്ന് കുട്ടിക്കാലം മുതലേ നമുക്കെല്ലാം അറിയാം. എന്നാൽ ആയുർവേദ പ്രകാരം തൈരിന് പുളിയുള്ള രുചിയും ചൂടുള്ള സ്വഭാവവുമാണ്. തൈര് കഴിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ തൈര് ശരിയായി കഴിക്കുകയാണെങ്കിൽ, അതിൽ നിന്ന് നിങ്ങൾക്ക് ഒരു തരത്തിലുള്ള ദോഷവും അനുഭവിക്കേണ്ടി വരില്ല. അത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുകയുമില്ല.
തൈര് എങ്ങനെ കഴിക്കാം?
വേനൽക്കാലത്ത് തൈരിന് പകരം മോര കഴിക്കണം. ഉപ്പ്, കുരുമുളക്, ജീരകം എന്നിവ ചേർത്ത് കുടിക്കാം. തൈരിൽ വെള്ളം ചേർക്കുമ്പോൾ, അത് തൈരിന്റെ ചൂടുള്ള സ്വഭാവത്തെ സന്തുലിതമാക്കുന്നു. തൈരിൽ വെള്ളം ചേർക്കുന്നത് അതിന്റെ ചൂട് കുറയ്ക്കുകയും ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഇതോടൊപ്പം തൈര് ചൂടാക്കിയ ശേഷം കഴിക്കരുത് എന്നതും പ്രധാനമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ തൈരിലെ എല്ലാ പോഷകങ്ങളും ഇല്ലാതാകുന്നു. കൂടാതെ, നിങ്ങൾ അമിതവണ്ണമോ കഫക്കെട്ടോ ഉള്ളവരാണെങ്കിൽ തൈര് കഴിക്കുന്നത് ഒഴിവാക്കുക. ആയുർവേദം അനുസരിച്ച്, തൈര് പഴങ്ങളിൽ ചേർക്കരുത്. ഇങ്ങനെ ചെയ്താൽ ദഹനപ്രശ്‌നങ്ങൾ നേരിടേണ്ടിവരും.
ദിവസവും തൈര് കഴിക്കുന്നതിന്റെ ദോഷങ്ങൾ
നിങ്ങളുടെ ദഹനവ്യവസ്ഥ ദുർബലമാണെങ്കിൽ ദിവസവും തൈര് കഴിക്കാൻ പാടില്ല. ദഹനവ്യവസ്ഥ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ, തൈര് കഴിച്ചതിനുശേഷം നിങ്ങൾക്ക് മലബന്ധം നേരിടാം. എന്നാൽ ദിവസവും ഒന്നിലധികം കപ്പ് തൈര് കഴിയ്ക്കുമ്പോഴാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത്. നിങ്ങൾ ഒരു കപ്പ് തൈര് കഴിച്ചാൽ അത് നിങ്ങളെ ദോഷകരമായി ബാധിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...