Sugarcane Juice : കരിമ്പിൻ ജ്യൂസ് അമിതമായി കുടിക്കുന്നത് നല്ലതോ? സത്യമിതാണ്

Sugarcane Juice Issue : ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് കരിമ്പ് ജ്യൂസ് കുടിക്കുന്നത് ഉത്തമല്ല

Written by - Zee Malayalam News Desk | Last Updated : May 2, 2023, 09:59 PM IST
  • . മറ്റ് പാനീയങ്ങളെ അപേക്ഷിച്ച് വേനൽ സമയത്ത് ഇത് കുടിക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നു.
  • എന്നാൽ, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് കരിമ്പ് ജ്യൂസ് കുടിക്കാമോ?
Sugarcane Juice : കരിമ്പിൻ ജ്യൂസ് അമിതമായി കുടിക്കുന്നത് നല്ലതോ? സത്യമിതാണ്

വേനൽക്കാലത്ത് അതിരൂക്ഷമായ ചൂടിനെ ശമിപ്പിക്കാൻ എല്ലാവരും വിവധ വഴികൾ തേടുന്ന സമയമാണ്. ശരീരം തണുപ്പിക്കാൻ ആവശ്യമായ പഴങ്ങളും പാനീയങ്ങളും അങ്ങനെ എല്ലാ മാർ​ഗങ്ങളും എല്ലാവരും തേടുന്നുണ്ട്. ശരീരം തണുപ്പിക്കാനും ക്ഷീണം അകറ്റാനും പലരും നിർദേശിക്കുന്ന ഒന്നാണ് കരിമ്പിൻ ജ്യൂസ്. മറ്റ് പാനീയങ്ങളെ അപേക്ഷിച്ച് വേനൽ സമയത്ത് ഇത് കുടിക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നു. 

എന്നാൽ, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് കരിമ്പ് ജ്യൂസ് കുടിക്കാമോ? ഈ ജ്യൂസ് കുടിച്ചാൽ വണ്ണം കൂടുമോ? അങ്ങനെ നിരവധി ചോ​ദ്യങ്ങൾ അവരുടെ മനസിലുണ്ടാകും. അത്തരക്കാർക്ക് സഹായകമാകുന്ന കാര്യങ്ങളാണ് ഇനി പറയുന്നത്.  

240 മില്ലി കരിമ്പ് ജ്യൂസിൽ 250 കലോറി അടങ്ങിയിട്ടുണ്ട്. 30 ഗ്രാം പഞ്ചസാരയും അതിൽ അടങ്ങിയിരിക്കുന്നു. കരിമ്പിൻ ജ്യൂസിൽ കാര്‍ബോഹൈഡ്രേറ്റ്സ്, പ്രോട്ടീൻസ്, കാല്‍സ്യം, പൊട്ടാസ്യം, സോഡിയം, മ​ഗ്നീഷ്യം, ഇരുമ്പിന്റെ അംശം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഓരോ ഗ്ലാസ് കരിമ്പ് ജ്യൂസിലും 13 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. പ്രതിദിനം ശരീരത്തിന് ആവശ്യമായ ഫൈബറിന്റെ 52 ശതമാനമാണിത്. കരിമ്പിൻ ജ്യൂസിൽ കൊഴുപ്പ് കുറവാണ്.

ALSO READ : Eye Protection : ലാപ്ടോപ്പിലും മൊബൈലിലും ഒരുപാട് നേരം ചെലവഴിക്കുന്നവരാണോ നിങ്ങൾ? ഇവ ചെയ്താൽ നിങ്ങളുടെ കണ്ണുകൾക്ക് ആശ്വാസം ഉറപ്പാണ്

പൊതുവെ കരിമ്പിൻ ജ്യൂസ് നല്ല ആരോഗ്യത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും നല്ലതാണെന്നാണ് പറയുന്നത്. കൊഴുപ്പ് കുറവായതിനാൽ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പാനീയം ആണിത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവും കുറയ്ക്കും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് കരിമ്പിൻ ജ്യൂസ് നല്ലൊരു പാനീയമാണെന്നാണ് ഫിറ്റ്നസ് പരിശീലകർ പറയുന്നത്. എന്നിരുന്നാലും ഇത്തരക്കാർ കരിമ്പിൻ ജ്യൂസ് കുടിക്കും മുൻപ് ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

അതേസമയം, പഞ്ചസാരയുടെ അളവ് പ്രതിദിനം 6 മുതൽ 9 ടീസ്പൂൺ വരെ പരിമിതപ്പെടുത്താൻ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശുപാർശ ചെയ്യുന്നു. കാരണം, ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് അമിതവണ്ണത്തിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് പറയപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News