Glycerin Winter Tips: മഞ്ഞുകാലത്തെ ഏറ്റവും വലിയ പ്രശ്നമാണ് വരണ്ട ചര്‍മ്മം. ചര്‍മ്മത്തിന്‍റെ വരൾച്ച ഒഴിവാക്കാൻ, ആളുകൾ പലതരം മോയ്സ്ചറൈസിംഗ് ക്രീമുകൾ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഈ ക്രീമുകളുടെ പ്രഭാവം കുറച്ച് മണിക്കൂറുകൾ മാത്രമാണ് നിലനില്‍ക്കുക.
അത്തരമൊരു സാഹചര്യത്തിൽ, ഗ്ലിസറിൻ ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. ഗ്ലിസറിന്‍ ചർമ്മത്തിലെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നീ പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ്.
മഞ്ഞുകാലത്ത് ഗ്ലിസറിന്‍ എങ്ങനെ ഉപയോഗിക്കണം?
വരണ്ട ചര്‍മ്മം (Dry Skin): മഞ്ഞുകാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വരണ്ട ചര്‍മ്മം. ചര്‍മ്മം മൃദുവാക്കി മാറ്റാനുള്ള ഏറ്റവും നല്ല ഉപായമാണ് ഗ്ലിസറിന്‍ നല്‍കുന്നത്. തുല്യ അളവില്‍ ഗ്ലിസറിനും ബദാം എണ്ണയും ചേര്‍ന്ന മിശ്രിതം ഉറങ്ങുന്നതിന് മുന്‍പ് മുഖത്തും ചര്‍മ്മത്തിലും പുരട്ടി നന്നായി പുരട്ടി മസാജ് ചെയ്യുക. രാവിലെ ശുദ്ധജലം ഉപയോഗിച്ച് മുഖം കഴുകുക. വരള്‍ച്ച മാറി നിങ്ങളുടെ മുഖം മൃദുവായി മാറും.
മേക്കപ്പ് റിമൂവർ (Make up remover): മേക്കപ്പ് നീക്കം ചെയ്യാനും ഗ്ലിസറിന്‍ സഹായകമാണ്.
ഇതിനായി ഗ്ലിസറിനിൽ Aloe Vera Jel മിക്സ് ചെയ്ത ശേഷം മുഖം നന്നായി മസാജ് ചെയ്യുക. പിന്നീട്, കോട്ടൺ ഉപയോഗിച്ച് നന്നായി തുടയ്ക്കുക. ഇത് ചര്‍മ്മത്തിലെ അഴുക്കും അധിക എണ്ണമയവും നീക്കാന്‍ സഹായകമാണ്.
ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍ (Glowing Skin): ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ ഗ്ലിസറിന്‍ സഹായിയ്ക്കും. ഒരു പഴുത്ത വാഴപ്പഴം ഉടച്ചെടുക്കുക, അതില്‍ 2-3 തുള്ളി ഗ്ലിസറിന്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. 15 മിനിറ്റിനുശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി നന്നായി മസാജ് ചെയ്യുക. 5 -10 മിനിട്ടിനുശേഷം മുഖം കഴുകാം. മുഖത്തിന് തിളക്കം ലഭിക്കും. മേക്കപ്പ് ഇടുന്നതിന് അര മണിക്കൂര്‍ മുന്‍പ് ഈ പായ്ക്ക് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...