Hair Care: ആരോ​ഗ്യമുള്ള മുടിക്കായി ഹെയർമാസ്ക്; ഹെയർമാസ്കും കണ്ടീഷണറും ഉപയോ​ഗിക്കേണ്ടതിങ്ങനെ

Hair Care Routine: അന്തരീക്ഷ മലിനീകരണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മുടിയുടെ സംരക്ഷണം വലിയ വെല്ലുവിളിയാണ്. എന്നിരുന്നാലും, ശരിയായ ഉൽപ്പന്നങ്ങൾ കൃത്യമായ രീതിയിൽ ഉപയോ​ഗിച്ചാൽ അത് മുടിയുടെ ആരോ​ഗ്യത്തെ ഒരു പരിധി വരെ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Apr 15, 2023, 08:59 AM IST
  • ഒരു ഹെയർ മാസ്കോ കണ്ടീഷണറോ ഉപയോഗിക്കുന്നതിന് മുമ്പ് ചെയ്യേണ്ട പ്രധാന കാര്യം മുടി വൃത്തിയായി കഴുകുക എന്നതാണ്
  • ഹെയർ മാസ്ക് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ മുടി വളരെ വൃത്തിയുള്ളതും ഈർപ്പമുള്ളതുമായിരിക്കണം
Hair Care: ആരോ​ഗ്യമുള്ള മുടിക്കായി ഹെയർമാസ്ക്; ഹെയർമാസ്കും കണ്ടീഷണറും ഉപയോ​ഗിക്കേണ്ടതിങ്ങനെ

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നത് ഇന്നത്തെ കാലത്ത് വെല്ലുവിളിയാണ്. പ്രത്യേകിച്ച്, അന്തരീക്ഷ മലിനീകരണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മുടിയുടെ സംരക്ഷണം വലിയ വെല്ലുവിളിയാണ്. അന്തരീക്ഷം പൊടി നിറഞ്ഞതും വരണ്ടതുമായതിനാൽ, മുടിയുടെ ആരോഗ്യം നിലനിർത്താൻ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, ശരിയായ ഉൽപ്പന്നങ്ങൾ കൃത്യമായ രീതിയിൽ ഉപയോ​ഗിച്ചാൽ അത് മുടിയുടെ ആരോ​ഗ്യത്തെ ഒരു പരിധി വരെ സഹായിക്കും.

ഹെയർ മാസ്‌കുകൾക്കും കണ്ടീഷണറുകൾക്കും സമാനമായ ഗുണങ്ങളുണ്ട്. എന്നാൽ, ചില വ്യത്യാസങ്ങളും ഉണ്ട്. ഹെയർ മാസ്‌കുകൾ പ്രധാനമായും ഉപയോഗിക്കുന്നത് മുടിയുടെ പ്രത്യേക പ്രശ്‌നങ്ങൾ ലക്ഷ്യമിട്ടാണ്. അതേസമയം, ഹെയർ കണ്ടീഷണറുകൾ മുടിയുടെ സാധാരണമായ ഒരു വിധം എല്ലാ പ്രശ്നങ്ങൾക്കും ഉപയോ​ഗിക്കുന്നു. നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയിൽ ഇവ രണ്ടും ഉൾപ്പെടുത്തുന്നത് മൃദുവും ശക്തവും തിളക്കമുള്ളതുമായ മുടി ലഭിക്കാൻ സഹായിക്കും.

ആരോഗ്യകരമായ മുടി ലഭിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള വഴികൾ

മുടി വൃത്തിയായി കഴുകുക: ഒരു ഹെയർ മാസ്കോ കണ്ടീഷണറോ ഉപയോഗിക്കുന്നതിന് മുമ്പ് ചെയ്യേണ്ട പ്രധാന കാര്യം മുടി വൃത്തിയായി കഴുകുക എന്നതാണ്. നിങ്ങളുടെ മുടി വളരെ വൃത്തിയുള്ളതും ഈർപ്പമുള്ളതുമായിരിക്കണം. നനഞ്ഞ മുടി നിങ്ങളുടെ ഹെയർ മാസ്കിന്റെ പ്രധാന ചേരുവകൾ കുതിർക്കാൻ സഹായിക്കുന്നു. മുടി കഴുകിയതിന് ശേഷവും മുടി വരണ്ടതായി തോന്നുകയാണെങ്കിൽ, മാസ്‌കിന് മുമ്പ് അൽപം കണ്ടീഷണർ ഉപയോഗിക്കുക. ഹെയർ മാസ്‌ക് ഉപയോഗിക്കുന്നതിന്റെ നൂറ് ശതമാനവും നേട്ടങ്ങൾ ലഭിക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത്. നനഞ്ഞ മുടിയിൽ മാത്രമേ ഹെയർ മാസ്ക് മികച്ച രീതിയിൽ പ്രവർത്തിക്കൂ.

അമിതമായ വെള്ളം നീക്കം ചെയ്യുക: മുടി കഴുകിക്കഴിഞ്ഞാൽ, മുടിയിൽ നിന്ന് അധികമായി ഒഴുകുന്ന വെള്ളം ഒരു ഹെയർ ടവൽ ഉപയോഗിച്ച് നീക്കം ചെയ്യുക. കൂടുതൽ നനഞ്ഞ മുടിയിൽ ഹെയർ മാസ്ക് ഉപയോ​ഗിക്കരുത്. മുടിക്ക് കേടുപാടുകൾ വരുത്താതെ, നിങ്ങളുടെ മുടിയിൽ നിന്ന് വെള്ളത്തിന്റെ അംശം കുറയ്ക്കാൻ ഒരു മൈക്രോ ഫൈബർ ടവൽ ഉപയോഗിക്കുന്നതാണ് നല്ലത്.

മുടി വിഭജിക്കുക: ഹെയർ മാസ്ക് അല്ലെങ്കിൽ കണ്ടീഷണർ ഫലപ്രദമായി പ്രയോഗിക്കുന്നതിന്, നിങ്ങളുടെ മുടി 4-5 ഭാഗങ്ങളായി വിഭജിക്കുക. പ്രത്യേകിച്ച്, നീളമുള്ള മുടിയുണ്ടെങ്കിൽ പല ഭാ​ഗങ്ങളായി തിരിക്കുക. വിഭജിച്ച മുടികൾ, ക്ലിപ്പുകൾ ഉപയോഗിച്ച് നിർത്തുക. മുഴുവൻ മുടിയ്ക്കും ഹെയർ മാസ്കിന്റെയോ കണ്ടീഷണറിന്റെയോ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഹെയർ മാസ്‌ക് ഉപയോഗിക്കുക: ആദ്യം മുടിയുടെ മധ്യഭാഗത്തും ശേഷം മുടിയുടെ അറ്റത്തും ഹെയർ മാസ്ക് പുരട്ടണം. നിങ്ങളുടെ കൈപ്പത്തിയിൽ അൽപ്പം ഹെയർ മാസ്‌ക് എടുക്കുക, തുടർന്ന് മുടിയിൽ പുരട്ടി കുറഞ്ഞത് 20-30 സെക്കൻഡ് നേരത്തേക്ക് മസാജ് ചെയ്യുക. ഈ രീതിയിൽ, നിങ്ങൾക്ക് മിനുസമാർന്നതും ശക്തിയും തിളക്കവും ഉള്ള മുടി ലഭിക്കും.

ഹോട്ട് ടവൽ സ്പാ: നിങ്ങളുടെ ഹെയർ മാസ്‌ക് മികച്ച രീതിയിൽ ഉപയോഗിക്കണമെങ്കിൽ ഈ ഘട്ടം അവഗണിക്കാനാവില്ല. ഒരു ചൂടുള്ള ടവ്വൽ അല്ലെങ്കിൽ കോട്ടൺ ടീ-ഷർട്ട് എടുത്ത് നിങ്ങളുടെ മുടി കംപ്രസ് ചെയ്യുക. ഹെയർ മാസ്കിൽ ലഭ്യമായ എല്ലാ ചേരുവകളുടെയും ആത്യന്തിക പ്രയോജനം ലഭിക്കാൻ കംപ്രഷൻ നിങ്ങളുടെ മുടിയെ സഹായിക്കുന്നു. ഈ പ്രവർത്തനം നിങ്ങളുടെ മുടിയിഴകളിലേക്ക് കൂടുതൽ ആഴത്തിൽ ഈ ഉത്പന്നത്തെ എത്തിക്കുന്നു.

പത്ത് മിനിറ്റ് വിശ്രമിക്കാൻ അനുവദിക്കുക:  നിങ്ങളുടെ ഹെയർ മാസ്കിൽ കുറഞ്ഞത് 10 മിനിറ്റെങ്കിലും ചൂടുള്ള ടവൽ വയ്ക്കുന്നത് നല്ലതാണ്. ടവൽ വയ്ക്കുക മാത്രമാണ് ചെയ്യേണ്ടത്. തല തുടയ്ക്കുകയോ ചീകുകയോ ചെയ്യരുത്. ഈ സമയത്ത് മുടി തുടയ്ക്കുകയോ ചീകുകയോ ചെയ്യുന്നത് മുടി പൊട്ടിപ്പോകുന്നതിന് കാരണമാകും.

നന്നായി കഴുകുക: 10 മിനിറ്റിനു ശേഷം നിങ്ങൾക്ക് മുടി കഴുകാം. ഹെയർ മാസ്‌കുകൾ കൂടുതലും കൊഴുപ്പുള്ളവയാണ്. അതിനാൽ, മാസ്ക് നീക്കം ചെയ്യാൻ നിങ്ങളുടെ മുടി നന്നായി കഴുകണം. മിനുസവും തിളക്കവുമുള്ള മുടി ലഭിക്കുന്നതിനായി മൂന്ന് മാസത്തിൽ ഒരിക്കൽ ഹെയർ മാസ്ക് ചെയ്യുന്നത് നല്ലതാണ്. ശ്രദ്ധിക്കുക, ഹെയർ മാസ്‌കിന് പകരം കണ്ടീഷണർ ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ പ്രക്രിയയും സമാനമാണ്. എന്നാൽ, കണ്ടീഷണർ ഉപയോഗിച്ചതിന് ശേഷം ചൂടുള്ള തൂവാലയോ തുണിയോ ഉപയോഗിക്കേണ്ടതില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News