മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പ്രധാന വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണിനെ തിരഞ്ഞെടുത്തു. യുവ പേസര്‍മാരായ മായങ്ക് യാദവ്, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ്ല ടീമിലെ പുതുമുഖങ്ങള്‍. സൂര്യകുമാര്‍ യാദവ് ആണ് ടീമിനെ നയിക്കുന്നത്. ടീമില്‍ ബാക്ക്അപ്പ് കീപ്പറായി തിരഞ്ഞെടുത്തിരിക്കുന്നത് ജിതേഷ് ശര്‍മയെയാണ്. ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം നല്‍കി. അതേസമയം കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്കവാദ് എന്നിവരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
ഓക്ടോബർ 6ന് ഗ്വാളിയോറിൽ വച്ചാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. 9ന് ന്യൂഡൽഹിയിലും 12ന് ഹൈദരാബാദിലും വച്ച് മറ്റു മത്സരങ്ങളും നടക്കും. മത്സരത്തിൽ സഞ്ജു ഇന്ത്യയുടെ ഓപ്പണറായേക്കും. അഭിഷേക് ശര്‍മയ്ക്കൊപ്പം സഞ്ജുവിനെ ഓപ്പണറായി കളിപ്പിക്കാനാണ് ടീം മാനേജ്മെന്റിന്റെ നീക്കമെന്നാണ് റിപ്പോർട്ട്. ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യില്‍ സഞ്ജു ഓപ്പണറായിരുന്നു. എന്നാൽ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. മൂന്നാം ടി20യില്‍ മൂന്നാമനായി ഇറങ്ങിയിട്ടും റണ്‍സെടുക്കാതെയാണ് സഞ്ജു പുറത്തായത്.
Also Read: Kerala Rain Update: ഇന്നും മഴയുണ്ടേ! സംസ്ഥാനത്ത് ഏഴിടത്ത് യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്
ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.