ശരീരഭാരം കുറയ്ക്കുന്നത് എളുപ്പമുള്ള പ്രക്രിയയല്ല. ഭക്ഷണം, വ്യായാമം, കലോറി കുറയ്ക്കൽ തുടങ്ങി പല കാര്യങ്ങളിലും ആളുകൾ പരീക്ഷണം നടത്തുന്നു. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ മിക്കവരും തേൻ ഉപയോഗിക്കാറില്ല. തേനിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്, എന്നാൽ സംസ്കരിച്ച പഞ്ചസാരയിൽ നിന്ന് വ്യത്യസ്തമായി, അതിൽ ആരോഗ്യകരമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളിൽ ആളുകളെ സഹായിക്കുന്ന പോഷകങ്ങളുടെ നല്ലൊരു ഉറവിടമാണ് തേൻ.
തേൻ-നാരങ്ങ ഡീടോക്സ് വാട്ടർ: ഉന്മേഷദായകമായ ഡിറ്റോക്സ് പാനീയം ഉപയോഗിച്ച് നിങ്ങളുടെ ദിവസം കിക്ക്സ്റ്റാർട്ട് ചെയ്യുക. ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ അര നാരങ്ങയുടെ നീര് ഒരു ടേബിൾ സ്പൂൺ തേനുമായി കലർത്തുക. ഈ മിശ്രിതം ദഹനത്തെ സഹായിക്കുക മാത്രമല്ല, മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു.
പാലും തേനും: നിങ്ങൾ അതിരാവിലെ പാൽ കുടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന് ഒരു ടേബിൾസ്പൂൺ ഓർഗാനിക് തേൻ ചേർത്ത് കുടിക്കാൻ ശ്രമിക്കുക. പാൽ ഉപഭോഗം മെറ്റബോളിസം വർധിപ്പിക്കാനും കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
ALSO READ: വായു മലിനീകരണത്തിൽ നിന്ന് സംരക്ഷണം നേടാം; കഴിക്കാം ഈ പോഷക സമ്പുഷ്ട ഭക്ഷണങ്ങൾ
ഇഞ്ചി-തേൻ ഇൻഫ്യൂഷൻ: രണ്ട് കഷ്ണം ഫ്രഷ് ഇഞ്ചി എടുക്കുക. ഇത് വെള്ളത്തിൽ ചേർത്ത് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് മിശ്രിതം തയ്യാറാക്കുക. ഇഞ്ചി ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നിറഞ്ഞതാണ്. തേനുമായി സംയോജിപ്പിക്കുമ്പോൾ, ഇത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്നു.
പുതിന-തേൻ ഗ്രീൻ ടീ: ഒരു കപ്പ് ഗ്രീൻ ടീ ചെറുതായി തണുപ്പിക്കുക. ഒരു ടീസ്പൂൺ തേനും കുറച്ച് ഫ്രഷ് പുതിനയിലയും ചേർക്കുക. ഗ്രീൻ ടീ ആന്റി-ഓക്സിഡന്റുകളാൽ സമ്പന്നമാണ്. പുതിന ഉന്മേഷം നൽകുന്നു. ഇത് ആരോഗ്യകരമായ ഡിറ്റോക്സ് പാനീയമാണ്.
കറുവപ്പട്ട-തേൻ ഡിറ്റോക്സ് ടീ: ഗ്രീൻ ടീ അല്ലെങ്കിൽ ഹെർബൽ ടീ എടുക്കുക. ഒരു ടീസ്പൂൺ തേൻ ചേർക്കുക. ഇഞ്ചിയുമായി ചേർത്ത് തേൻ കഴിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.