Vitamin B12 Deficiency: നഖങ്ങള്‍ പറയും വിറ്റാമിൻ ബി12 ന്‍റെ കുറവ്, എങ്ങിനെ തിരിച്ചറിയാം

Vitamin B12 Deficiency: ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ അനിവാര്യമാണ് വിറ്റാമിനുകള്‍.വിറ്റാമിനുകളുടെ കുറവ് പലപ്പോഴും പല രോഗാവസ്ഥയിലേയ്ക്കും നയിക്കും. ഇന്ന് ഡോക്ടര്‍മാര്‍ പല രോഗങ്ങള്‍ക്കും കാരണമായി പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന ഒന്നാണ് വിറ്റാമിന്‍ B12. 

Written by - Zee Malayalam News Desk | Last Updated : Nov 22, 2023, 05:18 PM IST
  • പൊതുവേ വൈറ്റമിന്‍ B12 മാംസാഹാരത്തില്‍ നിന്നാണ് നിന്നുമാണ് ലഭിക്കുന്നത്. മാംസം, പാലുൽപ്പന്നങ്ങൾ, മുട്ടകൾ എന്നിവ വിറ്റാമിൻ B12 ന്‍റെ പ്രധാന ഉറവിടങ്ങളാണ്. അതിനാല്‍തന്നെ സസ്യാഹാരികളില്‍ വിറ്റാമിന്‍ B12ന്‍റെ കുറവ് കാണപ്പെടുന്നു.
Vitamin B12 Deficiency: നഖങ്ങള്‍ പറയും വിറ്റാമിൻ ബി12 ന്‍റെ കുറവ്, എങ്ങിനെ തിരിച്ചറിയാം

Vitamin B12 Deficiency: ഒരു വ്യക്തിയ്ക്ക് ആരോഗ്യം നിലനിര്‍ത്താന്‍ സമീകൃതാഹാരം ആവശ്യമാണ്.  സമീകൃതാഹാരത്തിലൂടെ മാത്രമേ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുകയുള്ളൂ.  വിറ്റാമിനുകളുടെയും ധാതുക്കളുടേയും കുറവ് നിരവധി പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം.  

Also Read:  Giloy Benefits: പ്രതിരോധശേഷി കൂട്ടും, രോഗങ്ങളിൽ നിന്നും സംരക്ഷണം, ശൈത്യകാലത്ത് ദിവസവും കഴിയ്ക്കാം ചിറ്റമൃത്   
 
ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ അനിവാര്യമാണ് വിറ്റാമിനുകള്‍.വിറ്റാമിനുകളുടെ കുറവ് പലപ്പോഴും പല രോഗാവസ്ഥയിലേയ്ക്കും നയിക്കും. ഇത്തരത്തില്‍ നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു വിറ്റാമിനാണ്‌ "വിറ്റാമിന്‍ B12". 

Also Read:  Gold Bangles Benefits: സ്വർണ്ണ വളകൾ ധരിക്കുന്നത് ഭാഗ്യം പ്രകാശിപ്പിക്കും!! പണം കൊണ്ട് കളിക്കും 

ഇന്ന് ഡോക്ടര്‍മാര്‍ പല രോഗങ്ങള്‍ക്കും കാരണമായി പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന ഒന്നാണ് വിറ്റാമിന്‍ B12.  പൊതുവേ വൈറ്റമിന്‍ B12 മാംസാഹാരത്തില്‍ നിന്നാണ് നിന്നുമാണ് ലഭിക്കുന്നത്. മാംസം, പാലുൽപ്പന്നങ്ങൾ, മുട്ടകൾ എന്നിവ വിറ്റാമിൻ B12 ന്‍റെ പ്രധാന ഉറവിടങ്ങളാണ്. അതിനാല്‍തന്നെ  സസ്യാഹാരികളില്‍ വിറ്റാമിന്‍ B12ന്‍റെ കുറവ് കാണപ്പെടുന്നു.    

Also Read:  Black Pepper Benefits: കുരുമുളക് കഴിച്ചോളൂ, അമ്പരപ്പിക്കുന്ന ഗുണങ്ങള്‍    
 
വൈറ്റമിന്‍ B12 വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ്. ഇത് നമ്മുടെ നാഡീകോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യകരമായി നിലനിർത്തുന്നു. നമ്മുടെ ശരീരത്തിലെ കോശങ്ങളിലെ ഡിഎൻഎയുടെയും മറ്റ് ജനിതക കോശങ്ങളുടെയും രൂപീകരണത്തിനും വൈറ്റമിന്‍ ബി 12 സഹായിക്കുന്നു. അതിനാല്‍ തന്നെ ഗര്‍ഭിണികള്‍ വൈറ്റമിന്‍ ബി 12  അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ധാരാളമായി കഴിയ്ക്കണം എന്ന്  ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്.  

വൈറ്റമിന്‍ B12 ന്‍റെ കുറവ് പല രോഗാവസ്ഥയും സൃഷ്ടിക്കും. ഇത് നിങ്ങളുടെ ദഹനശക്തി ദുർബലമാക്കാം,    വിഷാദരോഗത്തിന് അടിമയാക്കാം. കാരണം, മനുഷ്യ മസ്തിഷ്കത്തിലെ അവശ്യ രാസവസ്തുക്കളുടെ നിർമ്മാണത്തിന് വിറ്റാമിന്‍ B12 ഏറെ ആവശ്യമാണ്.   

വിറ്റാമിന്‍ ബി 12 സെറോടോണിൻ ഉത്പാദിപ്പിക്കുന്നു, ഇത് നമ്മുടെ മാനസികാവസ്ഥ നിലനിർത്തുകയും നമ്മെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിൻ ബി 12ന്‍റെ കുറവ് മൂഡ് സ്വിംഗിന് വഴി തെളിക്കും. ഈ പ്രശ്നം ദീർഘകാലം നിലനിൽക്കുകയാണെങ്കിൽ, ആ വ്യക്തി വിഷാദരോഗത്തിന് ഇരയാകാം. 

നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ B12 ന്‍റെ കുറവ് ഉണ്ടോ എങ്ങിനെ അറിയാം? ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?   

നിങ്ങള്‍ക്ക് ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നു, തണുപ്പ്, ഛർദ്ദി, അതിസാരം, ശരീര ഭാരം കുറയുക,  വായിലോ നാവിലോ കയ്പ്പ് അനുഭവപ്പെടുക, ചർമ്മത്തിന്‍റെ  മഞ്ഞനിറം, കൈകാലുകളുടെ മരവിപ്പ്,
കാഴ്ചയ്ക്ക്  ബുദ്ധിമുട്ടുണ്ട്, ഓർമ്മക്കുറവും ആശയക്കുഴപ്പവും, സംസാരിക്കാനും നടക്കാനും ബുദ്ധിമുട്ട്  ഇവയൊക്കെയാണ് വിറ്റാമിന്‍ B12  കുറയുന്നതിന്‍റെ പ്രധാന ലക്ഷണങ്ങള്‍. 

ശരീരത്തില്‍ വിറ്റാമിൻ B12 കുറയുന്നതിന്‍റെ പല ലക്ഷണങ്ങളും നിങ്ങളുടെ നഖങ്ങളിൽ കാണാം...
 
നഖത്തിന്‍റെ  നിറം മാറ്റം: വിറ്റാമിൻ B12 ന്‍റെ കുറവ് മൂലം നഖങ്ങളുടെ നിറം മഞ്ഞയോ വെള്ളയോ തവിട്ടുനിറമോ ആകാം.

നഖംത്തിന്‍റെ കട്ടി കുറയുന്നു: വിറ്റാമിൻ B12 ന്‍റെ കുറവ് നഖങ്ങളുടെ കട്ടി കുറഞ്ഞ് ദുർബലമാകാന്‍ ഇടയാക്കും. 

നഖം പൊട്ടൽ: വിറ്റാമിൻ B12 ന്‍റെ കുറവ് നഖങ്ങൾ എളുപ്പത്തിൽ പൊട്ടാൻ ഇടയാക്കും.

നഖങ്ങളിലെ വെളുത്ത പാടുകൾ: വിറ്റാമിൻ B12 ന്‍റെ കുറവ് മൂലം നഖങ്ങളിൽ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടാൻ കാരണമാകും.

ഇത്തരം ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളുടെ നഖങ്ങളിൽ കാണപ്പെടുകയാണ് എങ്കില്‍ അത് വിറ്റാമിൻ B12 ന്‍റെ കുറവ് മൂലമാണ് എന്ന് കരുതാം. ഈ അവസരത്തില്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് ആവശ്യമാണ്. രക്ത പരിശോധനയിലൂടെ വിറ്റാമിൻ B12 ന്‍റെ കുറവ് കണ്ടെത്താം. വിറ്റാമിൻ B12 ന്‍റെ കുറവുണ്ടെങ്കിൽ, വിറ്റാമിൻ B12 സപ്ലിമെന്‍റുകൾ കഴിക്കാൻ ഡോക്ടർ നിര്‍ദ്ദേശിക്കാം.  വിറ്റാമിൻ B12 സപ്ലിമെന്‍റുകൾ സാധാരണയായി ഗുളികകൾ, കുത്തിവയ്പ്പുകൾ അല്ലെങ്കിൽ ഓറൽ ജെൽ എന്നിവയുടെ രൂപത്തിൽ ലഭ്യമാണ്.

വിറ്റാമിന്‍ B12 ന്‍റെ കുറവ് സമീകൃത പോഷകാഹാരം കഴിക്കുന്നതിലൂടെ പരിഹരിക്കാന്‍ സാധിക്കും. 
മാംസാഹാരികളെ സംബന്ധിച്ചിടത്തോളം ശരീരത്തില്‍ വിറ്റാമിന്‍ B12ന്‍റെ കുറവ് ഉണ്ടാകുക എന്നത് വളരെ വിരളമായിരിയ്ക്കും. എന്നാല്‍ സസ്യാഹാരികളെ  സംബന്ധിച്ചിടത്തോളം ഇത് വലിയ ഒരു വിഷയമാണ്‌. 

വിറ്റാമിന്‍ B12ന്‍റെ കുറവ് പരിഹരിക്കാന്‍ സസ്യാഹാരികൾക്ക് പാൽ, മോര്, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങളെ ആശ്രയിക്കാം. സോയ, ബദാം പാൽ തുടങ്ങിയവും ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താം. ഓട്സ്, കോൺ ഫ്ലെക്സ് തുടങ്ങിയവയും വിറ്റാമിൻ B12 കൊണ്ട് സമ്പന്നമാണ്. ശരീരത്തിന്‍റെ വിറ്റാമിൻ B12 ആവശ്യകത നിലനിർത്തുന്നതിന് ഈ ധാന്യങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉൾപ്പെടുത്താം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News