Morning Weight Loss Drinks: ശരീരഭാരം കുറയ്ക്കാൻ നമ്മൾ എന്തൊക്കെയാണ് ചെയ്യാത്തത് അല്ലെ? ശരിക്കും പറഞ്ഞാൽ ഇന്നത്തെ കാലത്ത് എല്ലാവരും ആരോഗ്യവാനും ഫിറ്റുമായി ഇരിക്കാനാണ് ആഗ്രഹിക്കുന്നത് എന്നാൽ ഭക്ഷണത്തിലെ നിയന്ത്രണമില്ലായ്മ ശരീരഭാരം അതിവേഗം വർദ്ധിക്കാൻ കാരണമാകുന്നു.
Also Read: Jeera Water Benefits: ജീരക വെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങള്‍ അറിയാം
ശരീരഭാരം കൂടുന്നതിന് പല കാരണങ്ങളുമുണ്ടാകാം. ചിലപ്പോൾ അത് ഫാസ്റ്റ് ഫുഡുകളുടെ അമിത ഉപഭോഗമോ അല്ലെങ്കിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നം മൂലമോ ആയിരിക്കാം. ശരീരഭാരം നിയന്ത്രിക്കാൻ (Weight Loss Drinks) ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തോടൊപ്പം വ്യായാമവും ആവശ്യമാനിന്ന കാര്യം ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.
എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു ദിനത്തിന്റെ തുടക്കം തന്നെയാണ്. അതുകൊണ്ടുതന്നെ നിങ്ങൾക്കും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ ആരോഗ്യകരമായ ഈ പാനീയങ്ങളിലൂടെ ദിവസം തുടങ്ങുന്നത് നല്ലതായിരിക്കും. അതും നിങ്ങൾ രാവിലെ വെറും വയറ്റിൽ ഈ പാനീയങ്ങൾ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ അലിയിച്ചു കളയുന്നതിന് സഹായിക്കും. അതുകൊണ്ട് തന്നെ അത്തരം ചില പാനീയങ്ങളെ കുറിച്ച് നമുക്ക് അറിയാം...
പൊണ്ണത്തടി കുറയ്ക്കാനും കൊഴുപ്പ് കത്തിക്കാനും ഈ പാനീയങ്ങൾ കുടിക്കൂ (Drink theses drinks to reduce Obesity)
1. മഞ്ഞൾ ചായ (Turmeric tea)
നിങ്ങൾക്ക് ചായ കുടിക്കുന്നത് ഇഷ്ടമുള്ള കാര്യമാണെങ്കിൽ രാവിലെ വെറും വയറ്റിൽ മഞ്ഞൾ ചായ കുടിക്കാം. മഞ്ഞൾ ചായ ഒരു ജനപ്രിയ ഡിടോക്സ് പാനീയമാണ് എന്നത് ഇവ ഏവർക്കും അറിയാവുന്ന കാര്യവുമാണ്. മഞ്ഞൾ ചായയിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ സേവനം ഭാരം കുറയ്ക്കുന്നത് മാത്രമല്ല നിരവധി ഗുണങ്ങളും നൽകും.
Also Read: Weight Loss White Foods: ശരീരഭാരം കുറയ്ക്കണോ? ഈ വെളുത്ത വസ്തുക്കൾ അടുക്കളയിൽ നിന്ന് ഒഴിവാക്കൂ!
2. ഇഞ്ചി ചായ (Ginger Tea)
ചായ പ്രേമികൾക്കായിട്ടുള്ള മറ്റൊരു ചായയാണ് ഇഞ്ചി ചായ. ഇത് ചായയുടെ രുചി വ്യത്യസ്തമാക്കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. മെറ്റബോളിസം വേഗത്തിലാക്കി കൊഴുപ്പ് കത്തിക്കാൻ ജിഞ്ചർ ടീ സഹായിക്കും.
Also Read: Cancer: കാൻസറിനെ തിരിച്ചറിയാം; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്
3. അയമോദക വെള്ളം (Ajwain Water)
പല വിഭവങ്ങളുടെയും രുചി വർദ്ധിപ്പിക്കുന്നതിനോടൊപ്പം വയറിനും നല്ലതാണ് ഈ സുഗന്ധവ്യഞ്ജനത്തിന്റെ ഉപയോഗം. അതുകൊണ്ടുതന്നെ രാവിലെ വെറുംവയറ്റിൽ അജ്വയ്ൻ വെള്ളം അതായത് അയമോദക വെള്ളം കുടിക്കുന്നത് ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കും.
(Disclaimer: ഈ ലേഖനം പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ളതാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് നിങ്ങള്‍ നിങ്ങളുടെ ഡോക്ടറെ സമീപിക്കുക)