ഒമിക്രോൺ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ലോകമെമ്പാടും അതിവേഗം വ്യാപിക്കുകയാണ്. ഒമിക്രോണിന് വ്യാപനശേഷി വളരെ കൂടുതലാണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ കോവിഡിന്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ ഗുരുതരമല്ലെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. എന്നാൽ ആരോഗ്യവിദഗ്ധർ ഇക്കാര്യത്തിൽ എന്താണ് പറയുന്നതെന്ന് നോക്കാം.
ഒമിക്രോൺ ജലദോഷത്തിന് സമാനമാണെന്ന വാദഗതികളെ ഡബ്ല്യുഎച്ച്ഒ തള്ളിക്കളഞ്ഞു. ഇത്തരം പ്രചരണങ്ങൾ പ്രതിരോധ സംവിധാനങ്ങളെ ദുർബലപ്പെടുത്തുമെന്ന് ആശങ്കപ്പെടുന്നതായും ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഒമിക്രോണിന്റെ ഇതുവരെ കാണപ്പെട്ട രോഗലക്ഷണങ്ങൾ ചെറിയ രീതിയിലുള്ള പനി, തൊണ്ടവേദന, തലവേദന, ശരീര വേദന, ക്ഷീണം, അതിസാരം, ഓക്കാനം, തലകറക്കം എന്നിവയാണ്.
ഒമിക്രോണിൽ ഇതുവരെ കാണപ്പെട്ട രോഗലക്ഷണങ്ങൾ വളരെ ഗുരുതരമല്ലെങ്കിലും ഈ വകഭേദത്തെ നിസാരമായി തള്ളിക്കളയാനാകില്ലെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. മറ്റ് വകഭേദങ്ങളേക്കാൾ അതിവേഗത്തിലാണ് ഒമിക്രോൺ വ്യാപിക്കുന്നത്. ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അതിനാൽ വ്യാജ പ്രചരണങ്ങൾ വിശ്വസിച്ച് പ്രതിരോധങ്ങളിൽ വീഴ്ച വരുത്തരുത്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൂട്ടം ചേരുന്നത് ഒഴിവാക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങളിൽ വീഴ്ച വരുത്തരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...