Onam 2021: നാളെ തിരുവോണം, മാവേലിത്തമ്പുരാനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.
പഴമക്കാര്‍ പറയും കാണം വിറ്റും ഓണം ഉണ്ണണം എന്ന്... ഈ ചൊല്ലിന് പണ്ട് നല്‍കിയിരുന്ന വ്യാഖ്യാനമല്ല ഇന്ന്, ഇപ്പോള്‍ ന്യൂട്രിഷനിസ്റ്റുകള്‍ പറയുന്നത് നമ്മുടെ ഓണസദ്യ ആള് കേമനാണ് എന്നാണ് അതായത് ഒത്തിരിയേറെ പോഷകങ്ങള്‍ അടങ്ങിയതാണ് ഓണസദ്യ...!!
ഇത്തവണ ഓണത്തിന് ആഘോഷങ്ങള്‍ ഇല്ല എങ്കിലും ഓണസദ്യ ആരും മുടക്കാറില്ല. ഓണസദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല. ഓണസദ്യയിലെ വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് ഏറെ അനുയോജ്യവുമാണ്.
ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്‍ നിന്ന് ലഭിക്കുന്നു. ഓണസദ്യ സസ്യാഹാരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറിയ്ക്കും അതിന്‍റേതായ പ്രാധാന്യമുണ്ട്.
ചോറ്
ഓണസദ്യയ്ക്ക് വിളമ്പുന്നത് ചെമ്പാവരി ചോറാണ്. ഇത് വിറ്റാമിന്‍ ബി, മഗ്നീഷ്യവും കൊണ്ട് സമ്പന്നമാണ്. ഇതില്‍ അമിനോആസിഡുകളും ഗാമാ -അമിനോബ്യൂട്ടിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് നിയന്ത്രിക്കുന്നു.
ഇഞ്ചിക്കറി
നൂറ് കറികള്‍ക്ക് തുല്യമാണ് ഇഞ്ചിക്കറി എന്നാണ് പറയപ്പെടുന്നത്. ദഹനപ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ഇഞ്ചിക്കറി.
പരിപ്പ്, പപ്പടം, നെയ്യ്
സദ്യയിലെ പരിപ്പ്കറി പ്രോട്ടീനിന്‍റെ കലവറയാണ്. പരിപ്പ് ധാരാളം കഴിയ്ക്കുന്നത് ആരോഗ്യകരമായ യുവത്വം തുളുമ്പുന്ന ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കും....!!
നെയ്യില അടങ്ങിയിരിയ്ക്കുന്ന ബ്യൂട്ടിറിക് ആസിഡ് കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഒമേഗ 3 ഫാറ്റി - ആസിഡുകള്‍, വിറ്റമിന്‍ 'എ', എന്നിവ കൂടാതെ ആരോഗ്യകരമായ കൊഴുപ്പുകളും നെയ്യിലുണ്ട്. മൃദുത്വമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മം കൈവരിക്കുന്നതിന് ഇവ സഹായിക്കും.
അവിയല്‍
പലതരത്തിലുള്ള പച്ചക്കറികളും, തേങ്ങയും ചേര്‍ത്ത് തയ്യാറാക്കുന്ന അവിയല്‍ സദ്യയിലെ കേമനാണ് എന്ന് പറയാം. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയായ അവിയല്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവു നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
സാമ്പാര്‍
സ്വാദ് മാത്രല്ല, ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ് സാമ്പാര്‍. പരിപ്പ് പ്രോട്ടീന്‍ നല്‍കുമ്പോള്‍ പച്ചകറികള്‍ പോഷകം പ്രദാനം ചെയ്യുന്നു.
തോരന്‍
പലതരം പച്ചക്കറികള്‍ കൊണ്ട് ഓണസദ്യയ്ക്കായി തോരന്‍ കറി തയ്യാറാക്കാറുണ്ട്.
പുളിശ്ശേരി (കാളന്‍), മോര്, രസം
പ്രോട്ടീന്‍ കൊണ്ട് സമ്പന്നമായ മോര് ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും ഉത്തമമാണ്. മോരിലെ മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ കുടല്‍സംബന്ധമായ പ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും അകറ്റുന്നു..
കിച്ചടി
വെള്ളരിയ്ക്കയും പാവയ്ക്കയും ആണ് പ്രധാനമായും കിച്ചടിയ്ക്ക് ഉപയോഗിക്കുന്നത്. വെള്ളരിയ്ക്ക ശരീരത്തിലെ വിഷാംശത്തെ പുറംതള്ളുന്നു. പാവയ്ക്കയില്‍ ധാരാളം ഇരുമ്പ്, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, കാല്‍സ്യം എന്നിവയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു
പച്ചടി
പലതരം പച്ചക്കറികള്‍ കൊണ്ട് പച്ചടി ഉണ്ടാക്കാറുണ്ട്. ഇവ ശരീരത്തിന് ഏറെ ഉത്തമമാണ്.
അച്ചാര്‍
നാരങ്ങ, മാങ്ങ എന്നിവയാണ് അച്ചാറുകള്‍. ഇത് വിറ്റമിന്‍ 'സി'യുടെ കലവറയാണ്
പായസം
പായസമില്ലാതെ ഓണസദ്യ പൂര്‍ണ്ണമാവില്ല. ര്‍ക്കരകൊണ്ട് തയ്യാറാക്കുന്ന പായസത്തില്‍ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ധാരാളമായിട്ടുണ്ട്. കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവകൊണ്ട് സമ്പുഷ്ടമാണ് പാല്‍പ്പായസം.
ചുക്കുവെള്ളം
സദ്യയ്ക്ക് ശേഷം ഒരു ഗ്ലാസ് ചുക്കുവെള്ളം കുടിയ്ക്കാന്‍ മറക്കരുത്. ഇഞ്ചിയുടെ ഗുണങ്ങളുള്ള ചുക്കിന് സദ്യയുണ്ടതിന്‍റെ ക്ഷീണം മാറ്റാനും ആഹാരം പെട്ടെന്ന് ദഹിപ്പിക്കാനും കഴിയും
എന്നാല്‍, ഒരു കാര്യം മറക്കരുതേ... ഒരു തവണ സദ്യ കഴിയ്ക്കുമ്പോള്‍ ശരീരത്തില്‍ എത്തുന്നത് 1800 കലോറിയാണ്....!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...