Optical Illusion : ഇന്ന് സോഷ്യൽ മീഡിയകളിൽ ഏറ്റവും കൂടുതൽ പേരെ കുഴപ്പിക്കുന്ന ഒരു വിഷയമാണ് ഓപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നൽകുന്ന ചിത്രങ്ങളിൽ നിന്നും ഒളിച്ചിരിക്കുന്നവയെ കണ്ടെത്തുക, ഒറ്റനോട്ടത്തിൽ നിങ്ങൾ കാണുന്ന ദൃശ്യം നിങ്ങളുടെ സ്വഭാവത്തെ ഗണിക്കും. തുടങ്ങിയവയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. പ്രധാനമായും ഒരു കാര്യത്തിൽ നിങ്ങൾ എത്രത്തോളെ ക്ഷമയോടെ നിരീക്ഷണം നടത്തുമെന്നതിനെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ നിങ്ങൾക്ക് സൂചന നൽകും.
ഇന്നത്തെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം
ആഫ്രിക്കൻ പായൽ പിടിച്ച് കിടക്കുന്ന ഒരു കുളത്തിന്റെ ചിത്രമാണ് ഇന്നത്തെ ഒപ്റ്റിക്കൽ ഇല്യൂഷനായി അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ ഒരു മുതല ഒളിച്ചിരിപ്പുണ്ട്. പത്ത് സക്കൻഡിനുള്ളിൽ ആ മുതലയെ കണ്ടെത്താൻ സാധിക്കുമോ നിങ്ങൾക്ക്? അമേരിക്കയിലുള്ള ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രമാണിത്.
ഒന്നും കൂടി ചിത്രത്തിലേക്ക് നോക്കൂ
നിങ്ങളുടെ നിരിക്ഷണ വേഗത അൽപം കൂടുതലാണെങ്കിൽ നിങ്ങൾക്ക് അനായസം ഈ ചിത്രത്തിൽ നിന്നും മുതലയെ കണ്ടെത്താൻ സാധിക്കുന്നതാണ്. ഇനി ഇപ്പോൾ കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ വിഷമിക്കേണ്ട. ഞങ്ങൾ നിങ്ങളെ സഹായിക്കാം. താഴോട്ട് സ്ക്രോൾ ചെയ്യൂ.
ദേ മുതല
മുകളിൽ നൽകിയിരിക്കുന്ന ചിത്രത്തിലെ വൃത്തത്തിലാണ് മുതലയുള്ളത്. മുതലയുടെയും ആഫ്രിക്കൻ പായലിന്റെയും നിറം ഏകദേശം ഒരുപോലെ ഉള്ളതിനാലാണ് പെട്ടെന്ന് നിങ്ങൾക്ക് ആ ജീവിയെ കണ്ടെത്താൻ സാധിക്കാതിരുന്നത്. എന്നാൽ ചിലർക്ക് ഒറ്റ നോട്ടത്തിൽ തന്നെ മുതലയെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഈ ചിത്രത്തിൽ നിന്നും മുതലയെ കണ്ടെത്താൻ 90 ശതമാനം പരാജയപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.