Optical Illusion: ചലഞ്ച് ഏറ്റെടുക്കാൻ റെഡിയാണോ? അഞ്ച് സെക്കൻഡിൽ ഒളിഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്തണം

Optical illusion:  അഞ്ച് സെക്കൻഡിനുള്ളിൽ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്തുക എന്നതാണ് നിങ്ങൾക്കുള്ള വെല്ലുവിളി.

Written by - Zee Malayalam News Desk | Last Updated : Oct 7, 2022, 04:34 PM IST
  • ചിത്രത്തിലെ കറുപ്പും വെളുപ്പും വരകൾ മറഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുന്നു.
  • അത്ര എളുപ്പമല്ല ഇതിൽ നിന്ന് പൂച്ചയെ കണ്ടെത്തുകയെന്നത്.
  • എന്നാൽ മികച്ച നിരീക്ഷണ വൈദഗ്ധ്യവും സാഹചര്യ അവബോധവുമുള്ള ഒരു വ്യക്തിക്ക് തീർച്ചയായും മറഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്താൻ കഴിയും.
Optical Illusion: ചലഞ്ച് ഏറ്റെടുക്കാൻ റെഡിയാണോ? അഞ്ച് സെക്കൻഡിൽ ഒളിഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്തണം

Optical illusion: ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ഏറ്റവും പുതിയ ക്രെയ്സ്. ഈ ചിത്രങ്ങളിലെ ചലഞ്ചുകൾ ഏറ്റെടുക്കുക എന്നത് ഇന്ന് സോഷ്യൽ മീഡിയയിൽ മുഴുകിയിരിക്കുന്ന ഏതൊരാളുടെയും ഇഷ്ടപ്പെട്ട കാര്യമാണ്. ഇതിന് അങ്ങനെ പ്രത്യേകിച്ച് പ്രായവ്യത്യാസമൊന്നുമില്ല. പ്രായഭേദമന്യേ എല്ലാവരും ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെടുന്നു. വളരെ രസകരവും ആകർഷകവുമായ ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒരുപാട് പേർക്ക് ഒപ്റ്റിക്കൽ ഇല്യൂഷൻ ചലഞ്ചുകൾ ഏറ്റെടുക്കാൻ വലിയ ഇഷ്ടമാണ്. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഗവേഷണ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നവയാണ്. മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഉപയോഗിക്കുന്നു. ഇവ നമ്മുടെ മസ്തിഷ്കത്തെയും കണ്ണിനെയും മൂർച്ച കൂട്ടുന്നതിലൂടെ നമ്മുടെ നിരീക്ഷണ കഴിവുകൾ വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

സമീപകാലത്തായി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ജനപ്രീതി ഏറുകയാണ്. നമ്മുടെ സ്വഭാവത്തെക്കുറിച്ച് പോലും വളരെ രസകരമായ ചില കാര്യങ്ങൾ വെളിപ്പെടുത്താൻ ഈ ചിത്രങ്ങൾക്ക് കഴിയും. നമ്മുടെ മസ്തിഷ്ക്കത്തിന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴായി കാണാറുണ്ട്. ഒപ്റ്റിക്കൽ ഇല്യൂഷൻ അഥവാ വിഷ്വൽ ഇല്യൂഷൻ എന്നാണ് ഇത്തരം ചിത്രങ്ങളെ പറയുന്നത്. വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണെങ്കിൽ ഇവിടെ നൽകിയിരിക്കുന്ന ചിത്രത്തിൽ മറഞ്ഞിരിക്കുന്ന പൂച്ചയെ ഒന്ന് കണ്ടെത്താൻ ശ്രമിക്കൂ. 

Also Read: Optical Illusion : ഈ ചിത്രത്തിൽ ഒരു യുവാവ് ഒളിച്ചിരിപ്പുണ്ട്; 11 സെക്കന്റുകൾക്കുള്ളിൽ കണ്ടെത്താമോ?

 

ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ പരസ്പരം ലംബമായി നിൽക്കുന്ന കറുപ്പും വെളുപ്പും വരകൾ നിങ്ങൾക്ക് കാണാൻ കഴിയും. അഞ്ച് സെക്കൻഡിനുള്ളിൽ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്തുക എന്നതാണ് നിങ്ങൾക്കുള്ള വെല്ലുവിളി. നിങ്ങളുടെ സമയം തുടങ്ങുകയാണ്. ചിത്രത്തിലെ കറുപ്പും വെളുപ്പും വരകൾ മറഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുന്നു. അത്ര എളുപ്പമല്ല ഇതിൽ നിന്ന് പൂച്ചയെ കണ്ടെത്തുകയെന്നത്. എന്നാൽ മികച്ച നിരീക്ഷണ വൈദഗ്ധ്യവും സാഹചര്യ അവബോധവുമുള്ള ഒരു വ്യക്തിക്ക് തീർച്ചയായും മറഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്താൻ കഴിയും. ചിത്രം ശ്രദ്ധിച്ച് നോക്കൂ.

നിങ്ങളിൽ എത്രപേർക്ക് മറഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്താൻ കഴിഞ്ഞു? പൂച്ചയെ കണ്ടെത്താൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ ഇതാ ഒരു സൂചന താരം. ചിത്രത്തിന്റെ വശങ്ങളിലല്ല പൂച്ചയുള്ളത്. ഇനി ചിലപ്പോൾ പൂച്ചയെ കണ്ടെത്താൻ കഴിഞ്ഞേക്കും. ഇല്ലെങ്കിൽ ഉത്തരത്തിനായി താഴേക്ക് സ്ക്രോൾ ചെയ്യാം.

യഥാർത്ഥ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നമ്മുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ കാണിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നമ്മുടെ മസ്തിഷ്ക്കത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇപ്പോൾ ട്രെൻഡിങ് ആണ്. കാഴ്ചക്കാർക്ക് കൗതുകം ഉണ്ടാക്കുന്ന ഈ ചിത്രങ്ങൾ വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇത്തരം ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് ഇത്തരം ചിത്രങ്ങൾ നമ്മെ വിശ്വസിപ്പിക്കുന്നു. എന്നാൽ പലപ്പോഴും അത് അങ്ങനെയല്ല. മനുഷ്യ മസ്തിഷ്കത്തിന്റെ ധാരണയുടെ അളവ് വിലയിരുത്താൻ ഈ ചിത്രങ്ങൾ സഹായിക്കുന്നു. 

മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഇവ ശാസ്ത്രജ്ഞരെ സഹായിക്കുന്നു. സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്ത് പോകുമ്പോൾ ഇത്തരത്തിൽ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷനുകളും ബ്രെയിൻ ടീസറുകളും നമുക്ക് കാണാൻ കഴിയും. ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയാത്ത കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ ഇത്തരം ചിത്രങ്ങളില്‍ കാണാനാവും. ഉത്തരം കണ്ടെത്താന്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News